Site icon Fanport

ഫൊൻസെകയും സ്പർസിലേക്ക് ഇല്ല, അവസാന ഘട്ടത്തിൽ തിരിച്ചടി

സ്പർസിന്റെ പരിശീലകനായി എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ച ഫൊൻസെക ലണ്ടണിൽ എത്തില്ല. അദ്ദേഹം ടാക്സ് സംബന്ധിച്ച പ്രശ്നം കാരണം ഇംഗ്ലണ്ടിൽ വരില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റാലിയൻ ക്ലബായ റോമയെ കഴിഞ്ഞ സീസണിൽ പരിശീലിപ്പിച്ച ഫൊൻസെക സ്പർസുമായി കരാർ ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഇറ്റലിയിൽ തനിക്ക് ലഭിച്ചിരുന്ന ടാക്സ് ഇളവ് ഇംഗ്ലണ്ടിൽ കിട്ടില്ല എന്ന് തിരിച്ചറിഞ്ഞ ഫോൻസെക അവസാന നിമിഷം കരാറിൽ നിന്ന് പിൻവാങ്ങുക ആയിരുന്നു.

നേരത്തെ മുൻ ഇന്റർ മാനേജറായ അന്റോണിയോ കോണ്ടെയുമായുള്ള സ്പർസിന്റെ ചർച്ചകൾ തകർന്നിരുന്നു. സ്പർസിന്റെ പുതിയ ഫുട്ബോൾ ഡയറക്ടർ ഫാബിയോ പാരാറ്റിസി അദ്യ ചുമതലയിൽ തന്നെ കഷ്ടപ്പെടുന്നതാണ് കാണാൻ ആകുന്നത്. ഫൊൻസെക പിന്മാറിയതോടെ ഗട്ടുസോയ്ക്ക് പിറകിലാണ് സ്പർസ് ഇപ്പോൾ. കഴിഞ്ഞ ദിവസം ആയിരുന്നു ഫിയൊറെന്റീന പരിശീലക സ്ഥാനത്ത് നിന്ന് ഗട്ടുസോ ഒഴിഞ്ഞത്. ഇപ്പോൾ ഗട്ടുസോയുമായി സ്പർസ് ചർച്ചകൾ നടത്തുകയാണ്.

Exit mobile version