Site icon Fanport

ഫിൽ ഫോഡൻ സീസൺ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടാവില്ല

പ്രീമിയർ ലീഗ് സീസൺ ആദ്യ ആഴ്ചകളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം അവരുടെ യുവതാരം ഫിൽ ഫോഡൻ ഉണ്ടാകില്ല. ഫോഡൻ തന്നെയാണ് താൻ പരിക്കു കാരണം ഉണ്ടാകില്ല എന്ന് പറഞ്ഞത്. യൂറോ കപ്പിനിടയിൽ കാലിനേറ്റ പരിക്കാണ് ഫോഡന് പ്രശ്നം. താരത്തിന് പരിക്ക് കാരണം യൂറോ കപ്പ് ഫൈനൽ അടക്കം നഷ്ടമായിരുന്നു. താൻ പൂർണ്ണ ഫിറ്റ്നെസിലേക്ക് തിരികെയെത്താൻ ഇനിയും നാല് ആഴ്ച എങ്കില വേണ്ടി വരും എന്ന് ഫോഡൻ പറഞ്ഞു.

ഫോഡൻ ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞു മാത്രമെ കളത്തിൽ ഇറങ്ങാൻ സാധ്യതയുള്ളൂ. ഫോഡൻ മാത്രമല്ല അറ്റാക്കിംഗ് താരം കെവിൻ ഡി ബ്രുയിനും തുടക്കത്തിൽ സിറ്റിക്ക് ഒപ്പം ഉണ്ടാകില്ല. ഡി ബ്രുയിൻ ആങ്കിൾ ഇഞ്ച്വറി മാറാനായി കാത്തിരിക്കുകയാണ്. ഗ്രീലിഷ് ആകും ഇവരുടെ രണ്ടു പേരുടെയും അഭാവത്തിൽ സിറ്റിയുടെ ക്രിയേറ്റീവ് പ്രതീക്ഷ.

Exit mobile version