ഫ്ലെച്ചർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകനായേക്കും

Fletcher
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പരിശീലകൻ ഒലെയെ പുറത്താക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ പരിശീലകൻ ആരെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ തീരുമാനിച്ചിട്ടില്ല. മറ്റന്നാൾ വിയ്യറയലിനെ നേരിടേണ്ട മാഞ്ചസ്റ്റർ യുണൈറ്റഡ് അന്ന് താൽക്കാലിക പരിശീലകനു കീഴിൽ ആകും ഇറങ്ങുക. മാഞ്ചസ്റ്റർ യുണൈറ്റഡ് ടെക്നിക്കൽ ഡയറക്ടറും മുൻ മധ്യനിര താരവുമായ ഡാരൻ ഫ്ലച്ചർ ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകനാവുക. കാരിക്ക് ഫ്ലച്ചറിന്റെ സഹ പരിശീലകനായും ഉണ്ടാകും.

ഒലെയ്ക്ക് ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് സഹപരിശീലകനായ ഫെലനും ക്ലബ് വിടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പുതിയ പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡ് സിദാൻ, ടെൻ ഹാഗ് എന്നിവരെ ഒക്കെ പരിഗണിക്കുന്നുണ്ട്.

Previous articleദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇഷാന്‍ കിഷനെയും ദീപക് ചഹാറിനെയും ഉള്‍പ്പെടുത്തി
Next articleതാനിപ്പോള്‍ മികച്ച കളിക്കാരനാണെന്ന് കരുതുന്നു – ട്രാവിസ് ഹെഡ്