പ്രീമിയർ ലീഗ് മത്സര ക്രമമായി, ആദ്യ മത്സരം സൂപ്പർ പോരാട്ടം

2018/2019 സീസൺ പ്രീമിയർ ലീഗ് ഫിക്സ്ചർ പുറത്തിറങ്ങി. വമ്പന്മാർ തമ്മിലുള്ള പോരാട്ടതോടെയാണ് ഇത്തവണ പ്രീമിയർ ലീഗ് കിക്കോഫ്. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിനെ നേരിടും. പുതിയ ആഴ്സണൽ പരിശീലകൻ ഉനൈ എമറിക്ക് ആദ്യ മത്സരം കടുത്തതാവും എന്ന് ഉറപ്പായി. ആഗസ്റ്റ് 11 നാണ് ഇത്തവണ പ്രീമിയർ ലീഗ് തുടങ്ങുന്നത്.

ആദ്യ ദിവസം താഴെ കാണുന്ന മത്സരങ്ങളാണ് നടക്കുക.

ആഴ്സണൽ- മാഞ്ചസ്റ്റർ സിറ്റി
ബൗർൻമൗത്- കാർഡിഫ്‌ സിറ്റി
ഫുൾഹാം – ക്രിസ്റ്റൽ പാലസ്
ഹഡഴ്സ്ഫീൽഡ്- ചെൽസി
ലിവർപൂൾ- വെസ്റ്റ് ഹാം യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ്- ലെസ്റ്റർ സിറ്റി
ന്യൂ കാസിൽ- ടോട്ടൻഹാം
സൗതാംപ്ടൻ- ബേർണ്ലി
വാട്ട്ഫോർഡ് – ബ്രൈയ്ട്ടൻ
വോൾവ്സ് – എവർട്ടൻ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅജയ് ജയറാം യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍
Next articleശ്രീലങ്കയുടെ വനിത ക്രിക്കറ്റ് ടീം കോച്ച് രാജിവെച്ചു