എമിറേറ്റ്സ് സ്റ്റേഡിയത്തിൽ അവസാന പോരാട്ടത്തിന് വെങ്ങർ ഇന്നിറങ്ങും

- Advertisement -

ആർസെൻ വെങ്ങർ ഇന്ന് അവസാനമായി എമിറേറ്റ്സ് സ്റ്റേഡിയത്തിൽ തന്റെ പ്രിയപ്പെട്ട ആഴ്സണലുമായി കളിക്കിറങ്ങും. ഇനിയൊരു ഹോം മത്സരത്തിൽ ടച്ച് ലൈനിൽ തന്ത്രം മെനയാൻ ഫ്രഞ്ചുകാരൻ ഉണ്ടാവില്ല. ബേൻലിക്ക് എതിരായ അവസാന ഹോം മത്സരത്തിൽ ജയത്തോടെ എമിറേറ്റ്സിലെ ആരാധകരോട് വിട വാങ്ങൽ പറയാനാവും വെങ്ങറുടെ ശ്രമം.

ആഴ്സണൽ കരിയറിന് അവസാനം കുറിക്കുന്ന സീസണിൽ പക്ഷെ നിരാശയോടെയാവും വെങ്ങർ മടങ്ങുക. അവസാന പ്രതീക്ഷയായിരുന്നു യൂറോപ്പ ലീഗിലും അത്ലറ്റിക്കൊയോട് തോറ്റ് പുറത്തായതോടെ വെങ്ങറുടെ യാത്രയയപ്പിന് തിളക്കം കുറയും. എങ്കിലും വെങ്ങർ വന്ന ശേഷം പണിത എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ജയത്തോടെ അവസാന ഹോം മത്സരത്തിന് മധുരം കൂട്ടാനാവും ആഴ്സണൽ കളിക്കാരും ശ്രമിക്കുക.

വെങ്ങറുടെ കീഴിൽ ആഴ്സണലിന്റെ പഴയ തട്ടകത്തിൽ ലീഗ് കിരീടങ്ങൾ നേടിയ ആഴ്സണൽ പക്ഷെ എമിറേറ്റസിൽ മാറിയ ശേഷം ലീഗ് കിരീടം നേടിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement