ഫിഫ വീണ്ടും ട്രാൻസ്ഫർ തടഞ്ഞു, 14 സെക്കന്റിന്റെ വിലയറിഞ്ഞ് ലെസ്റ്റർ

സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് ട്രാൻസ്ഫർ ഡെഡ് ലൈൻ ഡേയിൽ ലെസ്റ്ററിലെത്തിയ അഡ്രിയാൻ സിൽവയുടെ ട്രാൻസ്ഫർ അപേക്ഷ വീണ്ടും നിരസിച്ച് ഫിഫ.  ട്രാൻസ്ഫർ ഡെഡ് ലൈൻ സമയം കഴിഞ്ഞ് 14 സെക്കന്റിന് ശേഷമാണു അഡ്രിയാൻ സിൽവയുടെ ട്രാൻസ്ഫർ ഫിഫയുടെ ട്രാൻസ്ഫർ മാച്ചിങ് സിസ്റ്റത്തിൽ എത്തിയത്. ഇതിനെ തുടർന്ന് അന്ന് താരത്തിന്റെ ട്രാൻസ്ഫർ ഫിഫ നിരസിച്ചിരുന്നു.

ഇതിനെതിരെ വീണ്ടും ലെസ്റ്റർ ഫിഫയെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷയാണ് ഫിഫ വീണ്ടും നിരസിച്ചത്. ഫിഫയുടെ തീരുമാനത്തിനെതിരെ കാസിനെ (CAS) സമീപിക്കാനാണ് ലെസ്റ്റർ സിറ്റിയുടെ തീരുമാനം. താരത്തിന് ജനുവരിയിൽ മാത്രമേ ഇനി ലെസ്റ്ററിനു വേണ്ടി കളിയ്ക്കാൻ സാധിക്കു.

25മില്യൺ പൗണ്ടിനാണ് താരം ഓഗസ്റ്റ് 31നാണ് ലെസ്റ്ററിലെത്തിയത്. ഈ തുക ലെസ്റ്റർ സിറ്റി ഇതുവരെ സ്പോർട്ടിങ് ലിസ്ബണ് നൽകിയിട്ടില്ല. സ്പോർട്ടിങ് ലിസ്ബൺ ലെസ്റ്ററുമായി ട്രാൻസ്ഫർ നടന്നതായിട്ടാണ് കണക്കാക്കുന്നത്. അത് കൊണ്ട് തന്നെ തുക നൽകിയില്ലെങ്കിൽ സ്പോർട്ടിങ് ലിസ്ബൺ ലെസ്റ്ററിനെതിരെ നിയമ നടപടിക്ക് മുതിരാനും സാധ്യതയുണ്ട്. ചെൽസിയിലേക്ക് മാറിയ ഡ്രിങ്ക് വാട്ടറിനു പകരക്കാരനായിട്ടാണ് താരം ലെസ്റ്ററിലെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആൻസലോട്ടിക്ക് ഇനി അവധിക്കാലം, പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകൾ തെളിയുന്നു
Next articleലോകകപ്പ് ദിനത്തിൽ ഹർത്താൽ, ഫുട്ബോൾ ആരാധകരുടെ പ്രതിഷേധമിരമ്പുന്നു