ആരാവും ഫിഫയുടെ മികച്ച കളിക്കാരൻ ? ലിസ്റ്റ് പുറത്തുവിട്ടു

- Advertisement -

പതിവ് പോലെ ഫിഫയുടെ ലോകത്തിലെ മികച്ച ഫുട്ബാൾ കളിക്കാരൻ ആരെന്നുള്ള അവാർഡിനായുള്ള പട്ടികയിൽ മെസ്സിയും റൊണാൾഡോയും ഇടം നേടി. ഈ വർഷവും വിജയി ആവാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് ഇരുവരുടെയും സ്ഥാനം. ലോകത്തിലെ മിക്ക ഫുട്ബാൾ അവാർഡുകളും വർഷങ്ങളായി ഇരുവർക്കിടയിൽ ആരെങ്കിലും നേടുന്ന പതിവ് കാഴ്ച തന്നെയാവും ഇത്തവണയും ഉണ്ടാവുക എന്ന് ഏതാണ്ട് ഉറപ്പാണ്.

24 പേർ ഉൾപ്പെടുന്ന ലിസ്റ്റാണ് ഫിഫ ഇന്ന് പ്രഖ്യാപിച്ചത്. മെസ്സിയ്യും റൊണാൾഡോയും ഉൾപ്പെടുന്ന സ്പാനിഷ് ലീഗിൽ നിന്ന് തന്നെയാണ് മിക്ക താരങ്ങളും. ലിസ്റ്റിൽ റയൽ മാഡ്രിഡിന്റെ മാത്രം 7 കളിക്കാർ ആണ് ഇടം നേടിയത്. സ്പാനിഷ് ലീഗും ചാമ്പ്യൻസ് ലീഗും നേടിയ മാഡ്രിഡ് ടീമിന്റെ മികച്ച പ്രകടനം തന്നെയാണ് ഇവരെ ലിസ്റ്റിൽ ഇടം പിടിക്കാൻ സഹായിച്ചത്.

ഫ്രഞ്ച് ഫുട്ബോൾ മാഗസീനുമായുള്ള ബാലൻ ഡോർ അവാര്ഡുമായി പിരിഞ്ഞ ശേഷമുള്ള രണ്ടാമത്തെ ഫിഫ ലോക ഫുട്ബാൾ പുരസ്കാരമാണ് പ്രഖ്യാപിക്കാൻ പോകുന്നത്. കഴിഞ്ഞ വർഷം ക്രിസ്ത്യാനോ റൊണാൾഡോയാണ്‌അവാർഡ് നേടിയത്. ഒക്ടോബർ 23 ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ വിജയിയെ പ്രഖ്യാപിക്കും.

ഫിഫ ലോക ഫുട്ബോൾ അവാർഡ് നോമിനികൾ:

ലയണൽ മെസ്സി(ബാഴ്സലോണ), ക്രിസ്ത്യാനോ റൊണാൾഡോ(റയൽ മാഡ്രിഡ്), ഈഡൻ ഹസാർഡ്(ചെൽസി),പിയരെ ഔബമയാങ്(ബൊറൂസിയ ഡോർട്ട്മുണ്ട്), ലിയാനാർഡോ ബനൂച്ചി(യുവന്റസ്), ജിയാൻലൂയിജി ബുഫൻ(യുവന്റസ്), ഡാനി കാർവഹാൽ(റയൽ മാഡ്രിഡ്), പൗലോ ദിബാല(യുവന്റസ്), ആന്റോൻ ഗ്രീസ്മാൻ(അത്ലറ്റികോ മാഡ്രിഡ്), ഇബ്റഹീമോവിച്, ഇനിയെസ്റ്റ(ബാഴ്സലോണ), ഹാരി കെയ്ൻ(ടോട്ടൻഹാം), എൻഗോലോ കാന്റെ(ചെൽസി), ടോണി ക്രൂസ്(റയൽ മാഡ്രിഡ്), റോബർട്ട് ലെവൻഡോസ്( ബയേർന് മ്യൂണിക്), മാർസെലോ(റയൽ മാഡ്രിഡ്) ലൂക്ക മോദ്റിച്( റയൽ മാഡ്രിഡ്), കെയ്ലർ നവാസ് ( റയൽ മാഡ്രിഡ്), മാനുവൽ നൂയർ(ബയേർന് മ്യൂണിക്) ,നെയ്മർ ( പാരീസ് സെയിന്റ് ജർമൻ), സെർജിയോ റാമോസ്( റയൽ മാഡ്രിഡ്), അലക്‌സി സാഞ്ചസ് ( ആഴ്സണൽ), ലൂയി സുവാരസ്(ബാഴ്സലോണ), വിദാൽ (ബയേർന് മ്യൂണിക്).

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement