Site icon Fanport

ചെൽസിയുടെ അപ്പീലിന് ഫിഫയുടെ ഔട്ട്, ട്രാൻസ്ഫർ ബാൻ തുടരും

ചെൽസിക്ക് ചുമത്തിയ ട്രാൻസ്ഫർ ബാൻ തുടരും. 2 ട്രാൻസ്ഫർ സീസണിലേക്ക് ചെൽസി പുതിയ കളിക്കാരെ വാങ്ങുന്നത് നേരത്തെ ഫിഫ വിലക്കിയിരുന്നു. ഇതിനെതിരെ ചെൽസി നൽകിയ അപ്പീൽ ഇന്ന് ഫിഫ നിരസിച്ചു.

പതിനെട്ട് വയസ്സിന് താഴെയുള്ള കളിക്കാരെ വാങ്ങുന്നതിനുള്ള ഫിഫയുടെ കർശന നിബന്ധനകൾ പാലിക്കാതെ ഇരുന്നതിനാണ് 2020 ജനുവരി വരെ ഫിഫ ചെൽസിക്ക് ട്രാൻസ്ഫർ ബാൻ നൽകിയത്. ഇനി കോടതിയിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്നത് മാത്രമാണ് ചെൽസിക്ക് മുന്നിലുള്ള ഏക പോം വഴി. സാരിക്ക് കീഴിൽ അടുത്ത സീസണിൽ മികച്ച കളിക്കാരെ എത്തിക്കാൻ തയ്യാറെടുത്തിരുന്ന ചെൽസിക്ക് കനത്ത തിരിച്ചടിയാകും ഈ ട്രബ്‌സ്ഫർ ബാൻ.

Exit mobile version