വെങ്ങറിന് ആശംസകളുമായി ഫെർഗി

ഇന്ന് ആർസനലിൽ നിന്ന് പടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച വെങ്ങറിന് ആശംസകളുമായി സർ അലക്സ് ഫെർഗൂസൺ. ‘ശത്രു, സഹപ്രവർത്തകൻ, സുഹൃത്ത്.’ എന്ന തലക്കെട്ടോടെയിറക്കിയ പത്രകുറിപ്പിലൂടെയാണ് ഫെർഗി തന്റെ ഏറ്റവും വലിയ എതിരാളിക്ക് വിട നൽകിയത്. വെങ്ങറിനു എല്ലാവിധ പ്രകീർത്തനങ്ങളും ചൊരിഞ്ഞ ഫെർഗി, ഇനിയുള്ള ജീവിതത്തിൽ വെങ്ങറിന് സർവ്വ ഐശ്വര്യങ്ങളും നേർന്നു. 1996 മുതൽ 2013 വരെ നീണ്ട ഫെർഗൂസൺ, വെങ്ങർ പോര് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും വലിയ പോരാട്ടമായിരുന്നു.

ഫെർഗിക്ക് പുറമെ വെങ്ങർ ഫുട്ബോളിന് നൽകിയ നേട്ടങ്ങൾ അനുസ്മരിച്ച ലിവർപൂൾ പരിശീലകൻ യോഹൻ ക്ലോപ്പും രംഗത്തെത്തി. വെങ്ങറോട് എന്നും ബഹുമാനം സൂക്ഷിച്ചിരുന്നു എന്നും അദ്ദേഹത്തിന് സകല ആശംസകളും നേരുന്നു എന്നുമായിരുന്നു വെങ്ങറിന്റെ മറ്റൊരു ശത്രുവായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസ്യെ മൊറീന്യോയുടെ പ്രതികരണം. ആർസനൽ ആരാധകനും ലേബർ പാർട്ടി നേതാവുമായ ജെറമി ഗോർബ്യൻ അടക്കം ഫുട്ബോൾ ലോകത്തേയും അല്ലാത്തതുമായ പ്രമുഖരും അല്ലാത്തവരുമായ പലരും ആശാനു ആശംസകളുമായി രംഗത്ത് വന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിശ്വസിക്കുക, ഇനി ആശാനില്ലാത്ത ആർസനൽ!
Next articleമോണ്ടികാർലോ : ജോക്കോവിച്ച് പുറത്ത്, തീമിനെ തോല്പിച്ച് നദാല്‍ സെിയില്‍