മാർസെ പുറത്താക്കിയ റമി ഇനി തുർക്കിയിൽ

- Advertisement -

ഫ്രഞ്ച് ക്ലബ്ബ് മാർസെ പുറത്താക്കിയ ഡിഫൻഡർ ആദിൽ റമി ഇനി ടർക്കിഷ് ലീഗ് ക്ലബ്ബായ ഫെനർബചെയിൽ. 2 ആഴ്ചകൾക്ക് മുൻപാണ് അച്ചടക്ക ലംഘനം നടത്തിയ താരത്തിന്റെ കരാർ മാർസെ റദ്ദാക്കിയത്. പരിശീലനത്തിൽ പങ്കെടുക്കാതെ ടെലിവിഷൻ ഷോയിൽ പങ്കെടുക്കാൻ പോയതാണ് താരത്തിന് വിനയായത്.

33 വയസുകാരനായ താരം സെന്റർ ബാക്കാണ്. മുൻപ് ലില്ലേ, വലൻസിയ, മിലാൻ സെവിയ്യ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലും താരം അംഗമായിരുന്നു. ഒരു വർഷത്തെ കരാറിലാണ് താരം ഫെനർബചെയിൽ എത്തുന്നത്. ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്‌ഷനും കരാറിലുണ്ട്.

Advertisement