ഡാരൻ ഫ്ലചർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെയെത്തി, ഒലെയുടെ പരിശീലക സംഘത്തിനൊപ്പം ചേർന്നു

ഒരുകാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്ന ഡാരൻ ഫ്ലച്ചർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെയെത്തി. ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ പരിശീലക സംഘത്തോടൊപ്പം ഫ്ലച്ചറും ചേർന്നതായി ക്ലബ് അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫസ്റ്റ് ടീം കോച്ചായാകും ഫ്ലചർ പ്രവർത്തിക്കുക. ഇരുപതു വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായിരുന്ന താരമാണ് ഫ്ലചർ.

ക്ലബിനു വേണ്ടി 300ൽ അധികം മത്സരങ്ങൾ കളിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം 13 കിരീടങ്ങളും നേടിയിട്ടുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണമായിരുന്നു ഫ്ലചർ അവസാനം ക്ലബ് വിടേണ്ടി വന്നത്. കരിയറിന്റെ അവസാനം വെസ്റ്റ് ബ്രോം, സ്റ്റോക്ക് സിറ്റി എന്നീ ക്ലബുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്. പരിശീലകനായി ഫ്ലചറിന് തുടക്കം ആണെന്നും ഫ്ലചറിനെ പോലെ ഒരു വ്യക്തിത്വത്തിന്റെ സാന്നിദ്ധ്യം ടീമിന് ഗുണം മാത്രമെ ചെയ്യു എന്നും ഒലെ പറഞ്ഞു. ഒരു കാലത്തെ യുണൈറ്റഡ് മധ്യനിര കൂട്ടുകെട്ടായ കാരിക്കും ഫ്ലചറും യുണൈറ്റഡിന്റെ പരിശീലക സംഘത്തിൽ ഒരുമിക്കുക ആണ് എന്നതും യുണൈറ്റഡ് ആരാധകർക്ക് സന്തോഷം നൽകും.

Exit mobile version