ഞെട്ടാൻ തയ്യാറാവുക, ഫെല്ലൈനിക്ക് ഇനി പുതിയ ലുക്ക്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫെല്ലൈനി എന്നാൽ തന്നെ അദ്ദേഹത്തിന്റെ തലമുടി ആയിരുന്നു ആദ്യ എല്ലാവർക്കും ഓർമ്മ വരിക. എന്നാൽ ആ തലമുടി ഫെല്ലൈനി എടുത്തിരിക്കുകയാണ്. താരം തന്നെയാണ് ഇന്ന് ഇൻസ്റ്റാഗ്രാമിലൂടെ തന്റെ പുതിയ ലുക്ക് പുറത്ത് വിട്ടത്. മുടി പറ്റെ വെട്ടിയ ഫെലലിനിയെ പെട്ടെന്ന് തിർച്ചറിയാൻ തന്നെ സാധിച്ചേക്കില്ല. എവർട്ടണിൽ കളിക്കുന്ന കാലം മുതൽ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ ഫെല്ലൈനി നേടിയത് തന്റെ കളിയോടൊപ്പം ഈ ഹെയർ സ്റ്റൈലോടെയും കൂടെ ആയിരുന്നു.

തന്റെ പിറന്നാൾ ആയതിനാലാണ് മുടി എടുത്ത് പുതിയ ലുക്കിൽ എത്തുന്നത് എന്ന് ഫെല്ലൈനി പറഞ്ഞു. എന്നാൽ താരത്തിന്റെ ഫോട്ടോ വിശ്വസിക്കാൻ സഹതാരങ്ങൾ വരെ ഒരുക്കമായിട്ടില്ല. ഇത് ഫോട്ടോഷോപ്പ് ആണെന്നാണ് ബെൽജിയം സെന്റർ ബാക്കായ കമ്പനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. എന്തായാലും ഹൈ ബോളുകളിൽ ഡിഫൻഡേഴ്സിന്റെ പേടി സ്വപ്നമായ ഫെല്ലൈനിയുടെ പുതിയ ലുക്കിൽ കളത്തിൽ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

Advertisement