
- Advertisement -
ഫുൾ ഹാമിന്റെ റൈറ്റ് ബാക്ക് റയാൻ ഫെഡറിക്സ് ഇനി വെസ്റ്റ് ഹാമിൽ. പ്രീമിയർ ലീഗിലേക്ക് ഈ വർഷം സ്ഥാന കയറ്റം ലഭിച്ച ഫുൾഹാം ടീം വിട്ടാണ് താരം ലണ്ടനിലേക്ക് ചുവട് മാറുന്നത്. മാനുവൽ പെല്ലെഗ്രിനിയുടെ ആദ്യ സൈനിംഗ് കൂടിയാണ് ഫെഡറിക്സ്.
25 വയസുകാരനായ ഫെഡറിക്സ് 4 വർഷത്തെ കരാറാണ് ക്ലബ്ബ്മായി ഒപ്പുവച്ചിട്ടുള്ളത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് താരം ചാമ്പ്യൻഷിപ്പിൽ നടത്തിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ്ഷിപ് ടീം ഓഫ് ദി സീസണിലും താരത്തിന് ഇടം ലഭിച്ചിരുന്നു. മുൻ ഇംഗ്ലണ്ട് അണ്ടർ 19 താരം കൂടിയാണ് ഫെഡറിക്സ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement