ഫാന്റസി പ്രീമിയർ ലീഗിലും താരം സലാ തന്നെ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിനോടൊപ്പം തന്നെ ഫുട്ബോൾ ആരാധകരുടെ ആവേശമായ ഫാന്റസി പ്രീമിയർ ലീഗ് പുതിയ സീസൺ ആരംഭിച്ചു. പുതിയ സീസൺ ഫാന്റസി ലീഗിനായി രജിസ്റ്റർ ചെയ്യാനും ടീം ഒരുക്കാനും ഇന്നലെ മുതൽ ആരംഭമായി. ഇത്തവണ ഫാന്റസി ലീഗിലും താരമായിരിക്കുന്നത് ലിവർപൂൾ ഫോർവേഡ് മൊഹമ്മദ് സലായാണ്.

സലായാണ് ഫാന്റസി പ്രീമിയർ ലീഗിൽ ഇത്തവണ ഏറ്റവും വിലപിടിപ്പുള്ള താരം. 13 മില്യണാണ് താരത്തിന് എഫ് പി എൽ ഇട്ടിരിക്കുന്ന വില. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ടോപ്പ് സ്കോററായിരുന്നു സലാ. ഏറ്റവും കൂടുതൽ ആൾക്കാർ ടീമിലെടുത്ത താരവും സലാ ആയിരുന്നു. 12.5 മില്യൺ വിലയുള്ള ടോട്ടൻഹാം സ്ട്രൈക്കർ ഹാരി കെയ്ൻ ആണ് ലീഗിൽ വിലയുടെ കാര്യത്തിൽ രണ്ടാമത്. കഴിഞ്ഞ പ്രീമിയർ ലീഗിൽ ഗോളടിയുടെ കാര്യത്തിലും കെയ്ൻ സലായ്ക്ല് പിറകിലായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement