ഫാന്റസി പ്രീമിയര്‍ ലീഗ് – FDR

ഫാന്റസി പ്രീമിയര്‍ ലീഗ്  കളിക്കുന്നവർക്ക് Fixture Difficulty Rating (FDR) സുപരിചിതമായിരിക്കുമല്ലോ. സങ്കീർണമായ കണക്ക് കൂട്ടലുകളിലൂടെ ഒരു ടീം എതിരാളികൾക്ക് എത്രത്തോളം ദുഷ്കരമായിരിക്കും എന്നതാണ് FDR സൂചിപ്പിക്കുന്നത്. നമ്മളുടെ ടീമിലുള്ള കളിക്കാരുടെ അടുത്ത കളികൾ എളുപ്പമാണോ ബുദ്ധിമുട്ടാണോ എന്നും ഇതിലൂടെ കണ്ടുപിടിക്കാം.

ഫാൻ പോർട്ട് കുറച്ചു കൂടി ലളിതമായ മെത്തേഡ് ആണ് ആവിഷ്കരിച്ചിരിക്കുന്നത്. പോയന്റ് ടേബിളിൽ ഏറ്റവും മുകളിൽ നിൽക്കുന്ന 6 ടീമുകളുമായി മറ്റ് ടീമുകൾക്ക് അടുത്ത 4 കളിക്കളിലും 9 കളിക്കളിലും എത്ര വട്ടം ഏറ്റുമുട്ടേണ്ടി വരുമെന്നാണ്  ഇതിൽ നോക്കുന്നത്. FDR ന്റെ  ലഘൂകരിച്ച ഒരു രൂപമാണിത്.

ഡിസംബര്‍ മുതൽ നിലവിൽ വന്ന പുതിയ വൈൽഡ് കാർഡ് മിക്കവരും ഇത് വരെ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടാവില്ല. ഇനി 17 മാച്ചുകളാണ് ഉള്ളത്. ഇതിൽ നിങ്ങളുടെ ടീമിൽ ഒരു പരിധിയിൽ കവിഞ്ഞ പരിക്കുകൾ ഇല്ലെങ്കിൽ സീസണില്‍ ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം പകുതിയുടെ പകുതിയില്‍ വൈല്‍ഡ് കാര്‍ഡ് ഉപയോഗിക്കുന്നതാവും നല്ലത്.

ഈ കളികളില്‍ എത്ര തവണ ടോപ്പ് 6 നെ ഓരോ ടീമും നേരിടുമെന്നു താഴെ കൊടുത്തിരിക്കുന്നു.

 

അടുത്ത നാലു കളികളില്‍

ഇതില്‍ ഏറ്റവും മോശം അവസ്ഥ ഹള്‍ സിറ്റിയുടെതാണ്. ഹൾ സിറ്റിയുടെ അടുത്ത 4 കളികൾ ചെൽസി, യുണൈറ്റഡ്, ലിവർപൂൾ, ആർസനൽ എന്നിവരുമായിട്ടാണ്.

ഹള്‍ സിറ്റിയുടെ മുഖ്യ ഗോൾകീപ്പറായ Marshell നെ അധികം പേരും ടീമിലെടുത്തില്ലെങ്കിലും സീസണിലെ തുടക്കത്തിലെ ശ്രദ്ധേയമായ പ്രകടനം കൊണ്ട് മറ്റൊരു ഗോൾകീപ്പറായ Jakupovic 20% ത്തോളം ടീമുകളിലുണ്ട്. Marshell തിരിച്ചു വന്നതോടെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും അവസാന കളിയില്‍ Jakupovic കളിച്ചിരുന്നു.

മിഡ്ഫീൽഡിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന Snodgrass ആണ് FPL ക്കാരുടെ മറ്റൊരു ഇഷ്ടതാരം. കഴിഞ്ഞ മൂന്നു കളിക്കളിലായി 25 പോയന്റ് നേടിയതോടെ നിരവധി പേർ വെറും £5.8 വിലയുള്ള ഈ താരത്തെ സ്വന്തമാക്കി. പക്ഷെ അടുത്ത 4 കളികളിൽ പോയന്റ് നേടാൻ ഇവർ നന്നേ കഷ്ടപ്പെടും.

ഹൾ സിറ്റിയെ കൂടാതെ ബേൺലി, ചെല്‍സി, ടോട്ടൻഹാം, സ്വാൻസീ, വാട്ഫോഡ് എന്നിവർക്കും 2 പ്രമുഖ ടീമുകളെ വീതം അടുത്ത നാല് കളികളിൽ നേരിടേണ്ടി വരും.

17% ടീമുകളിലുള്ള ഗോൾകീപ്പർ Heaton ആണ് FPL ഇല്‍ ബേൺലിയുടെ താരം.

ചെല്‍സിയെ സംബന്ധിച്ച് കോച്ചുമായി ഉരസി നിൽക്കുന്ന കോസ്റ്റയാണ് FPL മാനേജേര്‍സിന്‍റെ മുഖ്യ  തലവേദന. വൻ തോതിൽ FPL മാനേജർസ് കഴിഞ്ഞ കളി മുതൽ ഈ താരത്തെ ഒഴിവാക്കിയെങ്കിലും ഇപ്പോഴും 32% ടീമുകളിൽ കോസ്റ്റ ഉണ്ട്. അതേ പോലെ FPL ടോപ്പ് സ്കോറർ ഗോൾ കീപ്പർ Courtois ന്‍റെ കഴിവും കണ്ടറിയേണ്ടി വരും.

ടോട്ടൻഹാംനെ സംബന്ധിച്ച് FPL മാനേജർമാരുടെ പ്രശ്നം FDR ഇൽ ഉപരി റൊട്ടേഷൻ പോളിസിയാണ്. മിന്നും ഫോമിൽ കളിക്കുന്ന Alli യും Eriksen ഉം മാത്രമല്ല, അവസരം കിട്ടുമ്പോൾ സ്കോർ ചെയ്യാൻ സാധ്യതയുള്ള Son ഉം തിരിച്ചു വരാൻ സാധ്യതയുള്ള Lamela ഉം ടോട്ടൻഹാം മിഡ്ഫീൽഡ് സെലക്ഷനെ വൻതോതിൽ സ്വാധീനിക്കും. ഒട്ടും മോശമല്ലാത്ത രീതിയിൽ Kane ഉം ഫോർവേർഡിൽ തിളങ്ങി നിൽക്കുന്നു.

സ്വാൻസീ, വാട്ഫോഡ് ടീമംഗങ്ങളെ FDR കാണാതെ തന്നെ ഭൂരിപക്ഷം പേരും ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. സീസണിന്റെ തുടക്കത്തിൽ വൻ പ്രതീക്ഷ കാഴ്ചവെച്ച Capoue ഉം ഡിഫൻസിലും സ്കോർ, അസിസ്റ്റ് പോയന്റുകൾ പ്രതീക്ഷിച്ചിരുന്ന Holebas ഉം ഈയടുത്ത കാലത്ത് പോയന്റ് നിലയിൽ പരാജയമായിരുന്നു.

അടുത്ത 4 കളികളിൽ ഒന്നിൽ പോലും കടുത്ത എതിരാളികൾ ഇല്ലാത്തവർ

ക്രിസ്റ്റൽ പാലസിനും എവർട്ടണിനും യുണൈറ്റഡിനും സംത്താപ്ടണിനും വെസ്റ്റ്‌ ബ്രോമിനും അടുത്ത നാല് കളികളിലും മുൻനിര ടീമുമായി ഏറ്റുമുട്ടാനില്ല.

ഇതിൽ കൂടുതൽ ശ്രദ്ധ കിട്ടുക ഇബ്രയ്ക്കും ലുകാകുവിനുമാണ്. കൂടാതെ യുണെറ്റഡ് മിഡ് ഫീല്‍ഡ് Mkhitaryan, Pogba എന്നിവരും ഫോംമിലേക്ക് ഉയര്‍ന്നാല്‍ യുണെറ്റഡിന് സ്ഥാനം മെച്ചപ്പെടുത്താം. യുണെറ്റഡ് ഗോള്‍ കീപ്പര്‍ De Gea ക്ലീന്‍ ഷീറ്റ് പ്രതീക്ഷയും ഉയരത്തിലാണ്. റൊട്ടേഷന്‍ പോളിസിയാണ് യുണെറ്റഡ് ഡിഫന്‍ഡര്‍സിനെ സംബന്ധിച്ച് FPL മാനേജര്‍സിനെ കുരുക്കുന്ന പ്രശ്നം.

ലുകാക്കു കഴിഞ്ഞാല്‍ എവര്‍ട്ടനില്‍ കൂടുതല്‍ പേരും ശ്രെദ്ധ വെക്കുന്നത് ഡിഫന്‍ഡര്‍ലാണ്. നല്ല FDR ആയതോടെ സ്റ്റാര്‍ ഡിഫന്‍ഡര്‍സ് Baines നും Coleman നും ആവിശ്യക്കാര്‍ കൂടിയിട്ടുണ്ട്. അതോടൊപ്പം തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും Coleman തിരിച്ചു വന്നതോടെ സ്ഥാനം ഒഴിയേണ്ടി വന്ന Holgate സിറ്റിയുമായുള്ള കഴിഞ്ഞ കളിയില്‍ കളിച്ചതോടെ തിരിച്ചു സ്പോട്ട് ലൈറ്റിലേക്ക് വന്നിട്ടുണ്ട്. എന്നാല്‍ FPL മാനേജര്‍സിനെയും എന്തിനു Everton മാനേജരെ പോലും ഞെട്ടിക്കുന്ന താരം ഗോള്‍കീപ്പര്‍ Robles ആണ്. Stekelenburg നു പരിക്ക് വന്നതിനെ തുടര്‍ന്ന്  ഗോള്‍കീപ്പര്‍ ആവാന്‍ നിയോഗിക്കപ്പെട്ട Robles കളിച്ച 5 കളികളില്‍ മൂന്നിലും ക്ലീന്‍ ഷീറ്റ് നേടി.  അവസാന കളിയില്‍ ക്ലീന്‍ ഷീറ്റ് നേടിയത് 4 ഗോള്‍ അടിച്ച ശേഷവും ഒന്നു പോലും തിരിച്ചു അടിക്കാന്‍ കഴിയാത്തിരുന്ന സിറ്റിയോട് ആണെന്ന് ഓര്‍ക്കണം. Stekelenburg പരിക്കില്‍ നിന്നും മോചിതനായെങ്കിലും Robles നെയാണ് ഇപ്പോള്‍ കോച്ച് ആദ്യ ഇലവനില്‍ ഇറക്കുന്നത്. പക്ഷെ ഇത് സ്ഥിരമാവുമോ എന്ന് ഉറപ്പില്ല.

FDR സ്ഥിതി ഭേദമാണെങ്കിലും Zaha ആഫ്രിക്കന്‍ നാഷണല്‍ കപ്പ് കളിക്കാന്‍ പോയതോടെ ക്രിസ്റ്റല്‍ പാലസിന്റെ സ്ഥിതി മോശമാണ്. Benteke മാത്രമാണ് FPL ഇല്‍ കുറച്ചെങ്കിലും ആളുകള്‍ തിരഞ്ഞെടുത്ത ഏക താരം.

സത്താംപ്ടനിനെ സംബന്ധിച്ച് ഗോള്‍, അസിസ്റ്റ് പ്രതീക്ഷകള്‍ പുലര്‍ത്തുന്ന Van Djik ആണ് FPL ലെ മുഖ്യ ആകര്‍ഷണം. സിറ്റി, ലിവര്‍പൂള്‍ എന്നീ മുന്‍നിര ടീമുകള്‍ Van Djik നെ നോട്ടമിട്ടിടുണ്ട് എന്ന റൂമറും ഈ താരത്തെ ആകര്‍ഷണമാക്കുന്നു.

വെസ്റ്റ്‌ ബ്രോമിന്‍റെ സ്ഥിതി ഒന്നാന്തരമാണ്. അടുത്ത 9 മത്സരങ്ങളില്‍ വെസ്റ്റ്ബ്രോംമിന് അവസാന രണ്ടു മത്സരങ്ങളില്‍ മാത്രമേ വമ്പന്മാരുമായി നേരിടാനുള്ളൂ. സ്പര്‍സുമായുള്ള അവസാന മാച്ചില്‍ 4 ഗോള്‍ വഴങ്ങിയെങ്കിലും വെസ്റ്റ്‌ബ്രോം നല്ല കളിയാണ് കാഴ്ച വെക്കുന്നത്.  ഇപ്പോള്‍ 8 ആം സ്ഥാനത്തുള്ള വെസ്റ്റ്‌ ബ്രോംമിന്‍റെ ഗോള്‍ കീപ്പര്‍ Foster, ഡിഫന്‍ഡര്‍ ആയ McAuley, മിഡ് ഫീല്‍ഡില്‍ Philips, Fletcher, ഫോര്‍വേര്‍ഡ് Rondon എന്നിവരെയെല്ലാം 10% നു മുകളില്‍ ടീമുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

അടുത്ത ഒന്‍പത് കളികളില്‍

ഇതില്‍ ഏറ്റവും മികച്ച സ്ഥിതി യുണെറ്റഡിനാണ്. സിറ്റിയുമായുള്ള ഒരു കളി മാറ്റി നിര്‍ത്തിയാല്‍ യുണൈറ്റഡിനു മുന്‍ നിര ടീമുകളുമായി വേറെ കളിയൊന്നുമില്ല.

എന്നാല്‍ സ്റ്റോക് , ലിവര്‍പൂള്‍, സിറ്റി, ബേൺലി, ഹള്‍ സിറ്റി എന്നീ ടീമുകളുടെ അടുത്ത 9 കളികളില്‍ 4 കളികളും മുന്‍ നിര ടീമുകളുമായാണ്. എന്നാല്‍ ഇത്രെയും വലിയ ഒരു കാലയളവില്‍ ഏതൊക്കെ കളിക്കാര്‍ പോയന്‍റ് കൂടുതല്‍ നേടുമെന്ന് പറയാനാവില്ല. ചൈന സൂപ്പര്‍ ലീഗ് ട്രാന്‍സ്ഫറിന് കുരുക്ക് വീണതോടെ Aguero യുടെ സിറ്റിയിലെ സ്ഥാനം അടുത്ത കുറച്ചു കളിക്കള്‍ക്ക് ശേഷമേ പറയാനാവൂ.

ചൈനീസ് ലീഗ് പണത്തിന് പൂട്ട് വീഴുന്നു