Site icon Fanport

യുവതാരം ഫകുണ്ടോ പെലിസ്ട്രിക്ക് ദീർഘകാല കരാർ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം ഫകുണ്ടോ പെലിസ്ട്രി ക്ലബിൽ ഉടൻ കരാർ പുതുക്കും. 2028വരെ നീളുന്ന കരാർ താരം ഒപ്പുവെക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിൽ പരിക്ക് കാരണം അധികം അവസരം കിട്ടാത്ത പെലിസ്ട്രിക്ക് അടുത്ത സീസണിൽ യുണൈറ്റഡ് ഫസ്റ്റ് ടീമിൽ അധികം അവസരം കിട്ടും എന്ന പ്രതീക്ഷയിലാണ്.

പെലിസ്ട്രി 23 03 14 13 01 59 263

യുവ ഉറുഗ്വേൻ വിംഗർക്ക് വലിയ ഭാവി ഉണ്ട് എന്ന് പരിശീലകൻ ടെൻ ഹാഗ് അടുത്തിടെ പറഞ്ഞിരുന്നു. പരിക്ക് മാറി തിരികെ എത്തിയതിനു ശേഷം പെലിസ്ട്രി ടെൻ ഹാഗിന്റെ മാച്ച് സ്ക്വാഡിൽ സ്ഥിരാംഗമാണ്. അവസരം കിട്ടിയപ്പോൾ തിളങ്ങാനും പെലിസ്ട്രിക്ക് ആയിരുന്നു. പെലിസ്ട്രി ടെൻ ഹാഗിന്റെ പ്രിയ താരങ്ങളിൽ ഒരാളാണ്.

വെറും 10 മില്യണ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് വർഷം മുമ്പ് പെലിസ്ട്രിയെ ടീമിൽ എത്തിച്ചത്‌.

Exit mobile version