Site icon Fanport

ഫബിനോയ്ക്കും പരിക്ക്, ലിവർപൂൾ പ്രതിസന്ധി തുടരുന്നു

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിനെ വീണ്ടും പരിക്കുകൾ വേട്ടയാടുകയാണ്. ഇപ്പോൾ അവരുടെ പ്രധാന താരമായ ഫബിനോ ആണ് പരിക്കിന്റെ പിടിയിലായത്. അവസാന കുറേ കാലമായി ലിവർപൂൾ ഡിഫൻസിലെ പ്രശ്നങ്ങൾ തീർക്കാൻ വേണ്ടി സെന്റർ ബാക്കായി കളിക്കുക ആയിരുന്നു ഫബിനോ. എന്നാൽ പരിക്കേറ്റ ഫബിനോ ലെസ്റ്ററിനെതിരെ കളിക്കില്ല എന്ന് ക്ലോപ്പ് തന്നെ വ്യക്തമാക്കി.

വാൻ ഡൈക്, മാറ്റിപ്, ഗോമസ് ർന്നിവർ ദീർഘകാലം പരിക്കേറ്റ് പുറത്തായതിനു പിന്നാലെ ആണ് ഫബിനോ ലിവർപൂളിന്റെ സെന്റർ ബാക്കായി ഇറങ്ങാൻ തുടങ്ങിയത്‌‌. ലിവർപൂളിന്റെ പുതിയ സെന്റർ ബാക്ക് സൈനിംഗുകളായ ബെൻ ഡേവിസോ കബാകോ ലെസ്റ്ററിനെതിരെ അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 10 പോയിന്റ് പിറകിലാണ് ലിവർപൂൾ ഉള്ളത്.

Exit mobile version