ഫാബിഞ്ഞോയുടെ പരിക്ക് ഗുരുതരം, ഈ വർഷം ഇനി കളിക്കില്ല

പരിക്കേറ്റ ലിവർപൂൾ മധ്യനിര താരം ഫാബിഞ്ഞോയുടെ പരിക്ക് കാര്യമുള്ളതാണ് എന്ന് സ്ഥിതീകരിച്‌ ലിവർപൂൾ. താരത്തിന് ആങ്കിൽ ലിഗമെന്റ് ഇഞ്ചുറി ആണെന്ന് ഉറപ്പായതോടെ 2020 വരെ താരം കളത്തിന് പുറത്തിരിക്കേണ്ടി വരും. ഡിസംബറിലെ തിരക്കേറിയ മത്സര ക്രമത്തിന് തയ്യാറെടുക്കുന്ന ക്ളോപ്പിന് കനത്ത തിരിച്ചടിയായി ഇത്.

ചാമ്പ്യൻസ് ലീഗിൽ നാപോളിക്ക് എതിരെയാണ് താരം പരിക്ക് ഏറ്റ് പിന്മാറിയത്. കളിയുടെ പതിനെട്ടാം മിനുട്ടിലാണ് പരിക്കേറ്റത്. ഈ സീസണിൽ ലിവർപൂളിന്റെ മികച്ച കളിക്കാരിൽ ഒരാളാണ് ഫാബിഞ്ഞോ. ആദ്യ ഇലവനിൽ ക്ളോപ്പ് സ്ഥിരമായി ആശ്രയിക്കുന്ന ബ്രസീൽ താരത്തിന്റെ പരിക്ക് ലീഗ് കിരീട പോരാട്ടത്തിൽ പിന്തള്ളപ്പെടാൻ കാരണമാകുമോ എന്നതാണ് ആരാധകർ ഉറ്റു നോകുന്നത്.

Exit mobile version