ഹസാർഡിനോട് ചെൽസിയിൽ തുടരാൻ ആവശ്യപ്പെട്ട് ഫാബ്രിഗാസ്

ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡിനോട് ചെൽസിയിൽ തന്നെ തുടരാൻ ആവശ്യപ്പെട്ട് സഹ താരം ഫാബ്രിഗാസ്. ഓസ്ട്രേലിയയിൽ പ്രീ സീസണിൽ ഉള്ള താരം അവിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹസാർഡുമായി സംസാരിച്ച വിവരം വെളിപ്പെടുത്തിയത്.

ലോകകപ്പ് കഴിഞ്ഞതോടെ ഹസാർഡ് റയൽ മാഡ്രിഡിലേക്ക് മാറുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് താരത്തെ ചെൽസിയിൽ തുടരാൻ നിർബന്ധിച്ച് താൻ സംസാരിച്ച വിവരം ഫാബ്രിഗാസ് വെളിപ്പെടുത്തിയത്. സഹ താരങ്ങളും ആരാധകരും ഏറെ ഇഷ്ടപ്പെടുന്ന ഹസാർഡിന്റെ സേവനം ഇനിയും ചെൽസിക്ക് ആവശ്യമാണെന്നും ഫാബ്രിഗാസ് വെളിപ്പെടുത്തി.

മൗറീസിയോ സാരിക്ക് കീഴിൽ പുതു തുടക്കം ലക്ഷ്യമിടുന്ന ചെൽസിക്ക് ഹസാർഡിനെ നഷ്ടമാകുന്നത് ഏറെ വില നൽകേണ്ടി വരും. ട്രാൻസ്ഫർ വിപണി അവസാനിക്കാൻ ഏറെ ദിവസങ്ങൾ ഇല്ല എന്നിരിക്കെ ഹസാർഡിന്റെ കാര്യത്തിൽ വൈകാതെ പ്രഖ്യാപനം വന്നേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version