പെനാൽറ്റിക്കായി ഡൈവ്, മാനുവല്‍ ലാന്‍സീനിക്ക് രണ്ട് മത്സരം നഷ്ട്ടമാകും

- Advertisement -

വെസ്റ്റഹാം യുണൈറ്റഡിന്റെ അർജന്റീനിയൻ മധ്യനിരതാരം മാനുവല്‍ ലാന്‍സീനിക്ക് വിലക്കിന് സാധ്യത. കഴിഞ്ഞ ദിവസം സ്‌റ്റേക്ക് സിറ്റിക്കെതിരായുള്ള മത്സരത്തില്‍ പെനാല്‍റ്റി ബോക്‌സില്‍ ഡൈവിംഗ് നടത്തിയതിന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ വിലക്കിന് സാധ്യത. നാളെ വൈകുന്നേരം വരെ താരത്തിന് ഇതിനെതിരെ അപ്പീൽ കൊടുക്കാം. അപ്പീൽ പാനൽ അംഗീകരിച്ചില്ലെങ്കിൽ താരത്തിന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക് നേരിടേണ്ടി വരും.

കഴിഞ്ഞ ശനിയാഴ്ച സ്‌റ്റേക്ക് സിറ്റിയുടെ സ്വന്തം മൈതാനമായ ബെറ്റ്365 സ്‌റ്റേഡിത്തിലായിരുന്നു മത്സരം. കളിയുടെ 18-ാം മിനുട്ടില്‍ പന്തുമായി ബോക്‌സിലേക്ക് കയറിയ ലാന്‍സീനിയെ പ്രതിരോധിച്ച സ്‌റ്റേക്ക് സിറ്റിയുടെ പ്രതിരേധ താരം എറിക്ക് പീറ്റേഴ്‌സിന്റെ കാലില്‍ തട്ടി വീഴുന്നതായി അഭിനയിച്ച് ലാന്‍സീനി  പെനാൽറ്റി വാങ്ങിയിരുന്നു. അതുമുലം ലഭിച്ച പെനാൽറ്റി 19-ാം മിനുട്ടില്‍ വെസ്റ്റ്ഹാം ക്യാപ്റ്റന്‍ നോബിള്‍ ഗോളാക്കി 1-0 ന് ലീഡ് നേടിയിരുന്നു. പിന്നീട് 75-ാം മിനുട്ടില്‍ ആര്‍നോട്ടവിക്കും 86-ാം മിനുട്ടില്‍ സക്കേയും ഗോള്‍ നേടി ലീഡ് മുന്നായി ഉയര്‍ത്തി കളി വെസ്റ്റഹാം വിജയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ വെസ്റ്റ്ഹാം ആരാധകരെ ഏറെ നിരാശയിലാക്കിയാണ് ഈ വിധി വന്നത്. മൂന്നുപേരടങ്ങുന്ന പാനല്‍ വിധിക്കുന്ന വിധിയില്‍ രണ്ടു കളിവരെ നഷ്ടമായേക്കും.  ന്യൂകാസിലിനെതിരെയാണ് വെസ്റ്റ്ഹാമിന്റെ അടുത്ത മത്സരം. വെസ്റ്റ് ഹാം കോച്ച് ഡേവിഡ് മോയസ് വിധിക്കെതിരെ അപ്പീലിന് പോവുമെന്ന് അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement