കോണ്ടേക്ക് എതിരെ ശിക്ഷാ നടപടിക്ക് സാധ്യത

- Advertisement -

സ്വാൻസി സിറ്റിയുമായുള്ള മത്സരത്തിനിടെ റഫറിയുമായി തർക്കിച്ചതിനു ചെൽസി കോച്ച് അന്റോണിയോ കൊണ്ടേക്ക് എതിരെ ശിക്ഷ നടപടിക്ക് സാധ്യത. അതിന്റെ ആദ്യ പടിയെന്നോണം എഫ്.എ കൊണ്ടേയോട് വിശദികരണം ആവശ്യപ്പെട്ടിട്ടുണ്ട്.  മത്സരത്തിന്റെ ആദ്യ പകുതിയിൽ റഫറി നീൽ സ്വർബ്രിക്ക് കോണ്ടേയെ  ഗാലറിയിലേക്ക് പറഞ്ഞയച്ചിരുന്നു.

ചെൽസിക്ക് ലഭിക്കേണ്ട കോർണറിന് പകരം സ്വാൻസിക്ക് അനുകൂലമായി ഔട്ട് കിക്ക്‌ വിധിച്ചതിനെതിരെ റഫറിയോട് ക്ഷുഭിതനായി പെരുമാറിയതിനാണ് കൊണ്ടേയെ റഫറി ഗാലറിയിലേക്ക് പറഞ്ഞയച്ചത്. രണ്ടാം പകുതി മുഴുവൻ കൊണ്ടേ ഡ്രസിങ് റൂമിൽ നിന്നാണ് മത്സരം കണ്ടത്. കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാലും കൊണ്ടേക്ക് ടച്ച് ലൈൻ വിലക്ക് നേരിടില്ല. കുറ്റം സമ്മതിക്കുകയാണെങ്കിൽ 8000 യൂറോയാണ് പിഴയായി അടക്കേണ്ടിവരുക.

മത്സര ശേഷം താൻ ക്ഷുഭിതനായതിൽ കൊണ്ടേ റഫറിയോട് മാപ്പ് പറഞ്ഞിരുന്നു. എഫ്.എ യുടെ നടപടിക്കെതിരെ ചൊവാഴ്ച വരെ കോണ്ടെക്ക് പ്രതികരിക്കാൻ അവസരമുണ്ട്. മത്സരത്തിൽ രണ്ടാം പകുതിയിൽ അന്റോണിയോ റൂഡിഗർ നേടിയ ഏകഗോളിൽ ചെൽസി സ്വാൻസി സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement