Site icon Fanport

മുൻ ഡോർട്ട്മുണ്ട് പരിശീലകൻ ക്രിസ്റ്റൽ പാലസിലേക്കില്ല

മുൻ ഡോർട്ട്മുണ്ട് പരിശീലകൻ ക്രിസ്റ്റൽ പാലസിലേക്കില്ല. ക്ലബ്ബ് വിട്ട റോയ് ഹോഡ്സണ് പകരക്കാരനായി ലൂസിയൻ ഫാവറെയെ ക്രിസ്റ്റൽ പാലസ് ഇംഗ്ലണ്ടിലെത്തിക്കും എന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ വർക്ക് പെർമിറ്റ് വരെയെത്തിയ ചർച്ചകൾ ഒടുവിൽ ഫലം കണ്ടില്ല എന്നാണ് ഇംഗ്ലണ്ടിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.

63 കാരനായ ഫാവ്രെ കഴിഞ്ഞ ഡിസംബറിൽ ബോറുസിയ ഡോർട്മുണ്ടിൽ നിന്ന് പുറത്തായത് മുതൽ ഒരു ചുമതലയും ഏറ്റെടുത്തിട്ടില്ല. മാർക്കോ റൂയിസടക്കമുള്ള സൂപ്പർ താരങ്ങളുടെ മെന്ററായ ഫാവ്രെ യുവതാരങ്ങളെ വളർത്തുന്നതിൽ പ്രശസ്തനാണ്. ഫാവ്രെ പാലസിനെ പ്രീമിയർ ലീഗിൽ ശക്തമായ സാനിദ്ധ്യമാക്കിമാറ്റുമെന്നായിരുന്നു പ്രതീക്ഷകൾ. ഫ്രാങ്ക് ലമ്പാർട് പാട്രിക് വിയേരയെന്നിവരുടെ പേരുകൾ പാലസിന്റെ പുതിയ പരിശീലക സ്ഥാനത്ത് ഉയർന്ന് കേൾക്കുന്നുണ്ട്.

Exit mobile version