വാൽകോട്ടിന് ഇരട്ട ഗോളുകൾ, എവർട്ടന് ജയം

- Advertisement -

ആഴ്സണലിൽ നിന്ന് പുതുതായി എത്തിയ തിയോ വാൽകോട്ട് രണ്ടു ഗോളുകളുമായി ഗൂഡിസൻ പാർക്കിൽ തകർത്താടിയപ്പോൾ എവർട്ടന് ലെസ്റ്ററിനെതിരെ 2-1 ന്റെ ജയം. ആദ്യ പകുതിയിൽ വാൾക്കോട്ട് നേടിയ 2 ഗോളുകളാണ് സാം അല്ലാഡെയ്സിന്റെ ടീമിന് 7 മത്സരങ്ങൾക്ക് ശേഷം ആദ്യ ജയം സമ്മാനിച്ചത്. ജയത്തോടെ 31 പോയിന്റുള്ള എവർട്ടൻ ഒൻപതാം സ്ഥാനത്താണ്. 71 ആം മിനുട്ടിൽ ജാമി വാർഡി പെനാൽറ്റിയിലൂടെ ലെസ്റ്ററിനായി ഒരു ഗോൾ മടക്കിയെങ്കിലും സമനില ഗോൾ കണ്ടെത്താൻ ലെസ്റ്ററിനായില്ല. 34 പോയിന്റുള്ള ലെസ്റ്റർ എട്ടാം സ്ഥാനത്താണ്.

ഇന്നലെ നടന്ന ന്യൂ കാസിൽ ബേർൻലി മത്സരം 1-1 ന്റെ സമനിലയിലാണ് അവസാനിച്ചത്. ന്യൂ കാസിലിനായി ജമാൽ ലാസെൽസ് ഗോൾ നേസിയെങ്കിലും 85 ആം മിനുട്ടിൽ കാർൽ ഡർലോവ് വഴങ്ങിയ സെൽഫ് ഗോൾ ന്യൂ കാസിലിന് ജയം നിഷേധിക്കുകയായിരുന്നു. സൗത്താംപ്ടൻ- ബ്രയ്ട്ടൻ മത്സരവും 1-1 ന്റെ സമനിലയിലാണ് അവസാനിച്ചത്. സ്റ്റോക് സിറ്റി -വാട്ട്ഫോർഡ് മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement