ജെറാഡിന് മുന്നിൽ ലമ്പാർഡ് തോറ്റു, എവർട്ടണ് തുടർച്ചയായ രണ്ടാം പരാജയം

FT Aston Villa 2-1 Everton Scorer: Aston Villa: Ings, Buendia Everton: Digne(OG)

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് ഇംഗ്ലീഷ് ഇതിഹാസ മധ്യനിര താരങ്ങളുടെ പോരാട്ടമായിരുന്നു. ജെറാഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൺ വില്ലയും ലമ്പാർഡ് പരിശീലിപ്പിക്കുന്ന എവർട്ടണും ഏറ്റുമുട്ടിയപ്പോൾ ജെറാഡിന് വിജയം. വില്ലാ പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കയിരുന്നു ആസ്റ്റൺ വില്ലയുടെ വിജയം. എവർട്ടന്റെ ലീഗിലെ തുടർച്ചയായ രണ്ടാം പരാജയമാണ്. അവർ ലീഗിലെ ആദ്യ മത്സരത്തിൽ ചെൽസിയയോടും പരാജയപ്പെട്ടിരുന്നു.
20220813 185813
ഇന്ന് ഇരു ടീമുകളുടെ തുടക്കത്തിൽ ഒപ്പത്തിനൊപ്പം പോരാടി. 25ആം മിനുട്ടിൽ ഗോർഡനിലൂടെ എവർട്ടൺ ലീഡ് എടുത്തു എങ്കിലും ഓഫ്സൈഡ് ആയി. ആറ് മിനുട്ട് കഴിഞ്ഞ് ഇംഗ്സിന്റെ ഒരു ഒടം കാലൻ സ്ട്രൈക്ക് വില്ലയെ മുന്നിൽ എത്തിച്ചു. ഈ ഗോളിന് മറുപടി കണ്ടെത്താൻ എവർട്ടണ് ആയില്ല. രണ്ടാം പകുതിയിൽ കളി അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ 86ആം മിനുട്ടിൽ ബുയെന്ദിയയിലൂടെ വില്ല ലീഡ് ഇരട്ടിയാക്കി. വാറ്റ്കിൻസിന്റെ പാസിൽ നിന്നായിയിരുന്നു ബുയെന്ദിയയുടെ ഫിനിഷ്.

ഈ ഗോൾ വഴങ്ങി തൊട്ടു പിന്നാലെ എവർട്ടൺ ഒരു ഗോൾ മടക്കി. ഒനാനയുടെ ഒരു ക്രോസ് ഡിയ്ഗ്നെയുടെ കാലിൽ തട്ടി സെൽഫ് ഗോളായി മാറി. ഈ ഗോൾ അവസാന നിമിഷങ്ങളിൽ കളി ആവേശകരം ആക്കി എങ്കിലും പരാജയം ഒഴിവാക്കാൻ എവർട്ടണ് ആയില്ല. ആസ്റ്റൺ വില്ലക്ക് ഇത് സീസണിലെ ആദ്യ വിജയമാണ്.

Story Highlight: Everton taste another defeat as Gerrard got better of Lampard