ഗോളടി തുടരാന്‍ ലുകാകു

- Advertisement -

എഫ് എ കപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ പ്രമുഖ ടീമുകൾക്കൊന്നും ഇന്ന് പ്രീമിയർ ലീഗിൽ മത്സരമില്ല. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ വെസ്റ്റ് ഹാം ബേൺമൗത്തിനെയും, എവർട്ടൻ വെസ്റ്റ് ബ്രോമിനെയും, ഹൾ സിറ്റി സ്വാൻസിയേയും നേരിടും.

കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാവാതെയാണ് വെസ്റ്റ് ഹാം ഇന്ന് ബേൺമൗത്തിനെ നേരിടാൻ ഇറങ്ങുന്നത്. പക്ഷെ ബേൺ മൗത്തിനെതിരെ മികച്ച റെക്കോർഡാണ് വെസ്റ്റ് ഹാമിനുള്ളത്. ഇന്ന് ജയിച്ചാൽ അവർക്ക് ആദ്യ പത്തിൽ ഇടം പിടിക്കാൻ ആവും.

ബേൺമൗത് നിരയിൽ 5 മത്സരങ്ങളുൾടെ സസ്‌പെൻഷൻ ഉള്ള ടൈറൊൻ മിങ്സ് കളിക്കില്ല. കഴിഞ്ഞ മത്സരസത്തിൽ ചുവപ്പ് കാർഡ് കണ്ട ആന്ദ്രേ സർമാനും കളിക്കാനാവില്ല. വെസ്റ്റ് ഹാം നിരയിൽ സസ്‌പെൻഷൻ കഴിഞ്ഞ മിക്കേൽ അന്റോണിയോ തിരിച്ചെത്തിയേക്കും.

ഗോഡിസൻ പാർക്കിൽ ഏവർട്ടന് ശക്തരായ വെസ്റ്റ് ബ്രോമാണ് എതിരാളികൾ. പോയിന്റ് നിലയിൽ ആദ്യ 6 ഇൽ ഇടം നേടാൻ ശ്രമിക്കുന്ന ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.

കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനോട് തോറ്റ എവർട്ടന് ഇന്ന് ജയം അനിവാര്യമാണ്, പക്ഷെ മികച്ച പ്രതിരോധമുള്ള വെസ്റ്റ് ബ്രോമിനെതിരെ കാര്യങ്ങൾ എളുപ്പമാവില്ല. എവർട്ടൻ നിരയിൽ ലെവിൻ പരിക് കാരണം കളിക്കാൻ സാധ്യതയില്ല. വെസ്റ്റ്ബ്രോം നിരയിൽ കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് തോറ്റ ടീമിൽ നിന്ന് കാര്യമായ മാറ്റം വരാൻ സാധ്യതയില്ല.

മാർക്കോസ് സിൽവക്ക് കീഴിൽ നേടിയ മികച്ച തുടക്കം പക്ഷെ നിലനിർത്താൻ പറ്റാതെ പോയ ഹൾ സിറ്റിക്ക് ഇന്ന് എതിരാളികൾ സ്വാൻസി സിറ്റിയാണ്.

കഴിഞ്ഞ 3 മത്സരങ്ങളിലും ജയിക്കാൻ പറ്റാതെ വിഷമത്തിലായ ഹൾ സിറ്റിക്ക് തലവേദനയായി ഇപ്രാവശ്യം പരിക്കുമുണ്ട്, സീസണിൽ ഹള്ളിന്റെ ടോപ് സ്കോററായ ആബേൽ ഹെർണാണ്ടസ് പരിക്ക് കാരണം കളിക്കില്ല. ഡിഫെണ്ടർ ഡോസനും കളിക്കാൻ സാധ്യതയില്ല.
ലോറന്റേയുടെ മികച്ച ഫോമിൽ തന്നെയാവും സ്വാൻസിയുടെ പ്രതീക്ഷ ,സ്വാൻസി നിരയിൽ കഴിഞ്ഞ മത്സരത്തിൽ ബേൺലിക്കെതിരെ ജയിച്ച ടീമിൽ നിന്ന് കാര്യമായ മാറ്റം സ്വാൻസി നിരയിൽ ഉണ്ടായേക്കില്ല.

Advertisement