പണമെറിഞ്ഞ് എവർട്ടണ്‍

പ്രീമിയർ ലീഗ് വമ്പന്മാർ വരെ ട്രാൻസ്ഫർ മാർക്കറ്റിൽ അന്ധാളിച്ചു നിൽക്കുമ്പോൾ എവർട്ടണ്‍ ഇത്തവ റോക്കറ്റ് സ്പീഡിലാണ് !! ജൂണിൽ തന്നെ വിലപ്പെട്ട രണ്ടു താരങ്ങളെയാണ് കൂമാൻ ടീമിൽ എത്തിച്ചിരിക്കുന്നത്. ചിര വൈരികളായ ലിവർപൂൾ വരെ വേണ്ട കളിക്കാരെ ടീമിൽ എത്തിക്കാൻ കഷ്ട്ടപെടുമ്പോൾ ടോഫീസ് ഇംഗ്ലണ്ട് യുവ താരം പിക്ഫോഡിനെയും അയാക്സ് ക്യാപ്‌റ്റൻ ക്ളാസ്സനെയും ടീമിൽ എത്തിക്കാൻ കൂമാനായി.

റൊമേലു ലുകാക്കുവും റോസ് ബാർകിലിയും ടീം വിടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ നേരത്തെ തന്നെ ഒരുങ്ങുക എന്ന പദ്ധതിയാണ് എവർട്ടണ്. കഴിഞ്ഞ സീസണിൽ തരം താഴ്ത്തപ്പെട്ട സണ്ടർലാന്റിൽ പ്രകടനം കൊണ്ട് വേറിട്ട് നിന്നാണ് പിക്ഫോഡ് എന്ന 21 കാരൻ ഗോൾ കീപ്പർ ശ്രദ്ധയാകർശിച്ചത്. ഒരു ഗോൾ കീപ്പർക്ക് നൽകുന്ന മൂന്നാമത്തെ ഏറ്റവും വലിയ തുകയായ 30 മില്യൺ പൗണ്ടിനാണ് എവർട്ടണ്‍ ജോർദാൻ പിക് ഫോഡിനെ സ്വന്തമാക്കിയത്. എവർട്ടനുമായി കരാർ ഒപ്പിട്ടു പിറ്റേ ദിവസം അണ്ടർ 21 യൂറോ കപ്പിൽ ഇംഗ്ലണ്ടിന്റെ വല കാക്കാൻ ഇറങ്ങിയ പിക്ഫോഡ് മത്സരത്തിൽ ഒരു പെനാൽറ്റി തടുത്ത് ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. മികച്ച പരിശീലകനായ കൂമാന്റെ കീഴിൽ ലോകോത്തര കീപ്പറായി പിക് ഫോർഡ് മാറും എന്നു തന്നെയാണ് മേഴ്സി സൈഡ് ടീമിന്റെ ആരാധകരുടെ പ്രതീക്ഷ.

അയാക്സിന്റെ യൂറോപ്പ ലീഗ് ഫൈനലോളം പോന്ന യാത്ര മുന്നിൽ നിന്ന് നയിച്ചാണ്‌ ക്ലാസ്സൻ ശ്രദ്ധയാകർശിച്ചത്. 24 കാരനായ ക്ലാസ്സൻ നെതർലാന്റ് ദേശീയ ടീം അംഗമാണ്. അറ്റാക്കിങ് മിഡ് ഫീൽഡറായ താരം 27 മില്യൺ യൂറോയുടെ കരാറിലാണ് എവർട്ടനിലേക്ക് ചുവടുമാറുന്നത്. മധ്യ നിരയിൽ നിന്ന് ഗോൾ കണ്ടെത്താനുള്ള മിടുക്കാണ് കൂമാനെ സ്വന്തം നാട്ടുകാരനായ ക്ലാസ്സനെ എവർട്ടനിൽ എത്തിക്കാൻ പ്രേരിപ്പിച്ചത്.

വരും നാളുകളിൽ ലുകാകുവിന് പലരക്കാരനും ഒരു പ്രതിരോധ നിര താരവുമടക്കം ഇനിയും എവർട്ടനിലേക്ക് താരങ്ങൾ എത്താനാണ് സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആശാൻ വരുന്നു, ബ്ലാസ്റ്റേഴ്സ് ഒരുക്കങ്ങൾക്ക് കരുത്ത്
Next articleറൊണാൾഡോ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കോ ?