ഇങ്സിന് 19ആം ഗോൾ, എവർട്ടൺ സൗതാമ്പ്ടൺ മത്സരം സമനിലയിൽ

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എവർട്ടണും സൗതാമ്പടണും സമനിലയിൽ പിരിഞ്ഞു. എവർട്ടന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം1-1 എന്ന നിലയിലാണ് അവസാനിച്ചത്. ഹോം ഗ്രൗണ്ടിൽ പരാജയമറിയാതെ പത്ത് ലീഗ് മത്സരങ്ങൾ പൂർത്തിയാക്കാൻ ഇതോടെ എവർട്ടണായി. ഇന്നത്തെ സമനില രണ്ട് ക്ലബുകളുടെയും യൂറോപ്യൻ പ്രതീക്ഷകൾ കണക്കിലും അവസാനിപ്പിച്ചു എന്ന് പറയാം.

ഇന്ന് ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയത് ആണ് സൗതാമ്പ്ടണ് വലിയ നഷ്ടമായത്. 28ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി എടുത്ത വാർഡ് പ്രോസിന് പിഴച്ചു. എന്നാൽ മിനുട്ടുകൾക്കകം ഇംഗ്സ് സൗതാമ്പടന്റെ രക്ഷകനായി. തന്റെ19ആം ഗോൾ ആണ് ഇംഗ്സ് നേടിയത്. ഈ ഗോൾ താരത്തിന്റെ ഗോൾഡൻ ബൂട്ട് പ്രതീക്ഷയും സജീവമാക്കി. 43ആം മിനുട്ടിൽ റിച്ചാർലിസൺ ആണ് എവർട്ടണ് സമനില നേടിക്കൊടുത്തത്. എവർട്ടൺ 45 പോയന്റുമായി 11ആം സ്ഥാനത്തും സൗതാമ്പ്ടൺ 44 പോയന്റുമായി 12ആം സ്ഥാനത്തുമാണ് ഇപ്പോൾ ഉള്ളത്.

Previous articleജോണ്‍ കാംപെലിനെ നഷ്ടമായെങ്കിലും ഭേദപ്പെട്ട തുടക്കവുമായി വെസ്റ്റിന്‍ഡീസ്
Next articleസമനിലയുമായി രക്ഷപ്പെട്ട് സ്പർസ്!!