ബിഗ് സാമിനെ എവർട്ടൺ പുറത്താക്കി

- Advertisement -

എവർട്ടൺ മാനേജറായി ഇനി സാം അലരഡൈസ് ഇല്ല. കഴിഞ്ഞ സീസൺ മധ്യത്തിൽ വെച്ച് റൊണാൾഡ് കൊമനു പകരക്കാരനായി എവർട്ടന്റെ ചുമതലയേറ്റെടുത്ത സാമിന് ഒരു വർഷത്തെ കരാറോളം ബാക്കിയിരിക്കെ ആണ് ക്ലബ് വിട്ടത്. സാൽ അലരഡൈസിന്റെ ടാക്ടിക്സിനെതിരെ എവർട്ടൺ ആരാധകർ നിരന്തരം രംഗത്തു വന്നിരുന്നു.

മികച്ച ഫുട്ബോൾ കാഴ്ചവെക്കാൻ ആയില്ല എങ്കിലും ബിഗ് സാം ചുമതലയേൽക്കുമ്പോൾ 13ആം സ്ഥാനത്തുണ്ടായിരുന്ന എവർട്ടൺ സീസൺ അവസാനിപ്പിച്ചത് എട്ടാം സ്ഥാനത്താണ്. സാമിന് പകരക്കാരനായി ഹൾസിറ്റി മാനേജർ മാർകോ സിൽവ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. സാം അലരഡൈസ് ക്ലബിനെ വിഷമഘട്ടത്തിൽ നിന്ന് ഏറ്റെടുത്ത് സ്ഥിരത നൽകിയെന്നും എതിന് സാമിന് നന്ദി അറിയിക്കുന്നു എന്നും എവർട്ടൺ ബോർഡ് ഇറക്കിയ പത്ര കുറിപ്പിൽ പറയുന്നു.

26 മത്സരങ്ങളിൽ എവർട്ടണെ പരിശീലിപ്പിച്ച സാം 10 വിജയങ്ങളും 7 സമനിലയും 9 പരാജയങ്ങളുമാണ് സമ്പാദിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement