Site icon Fanport

റെഡ് കാർഡുകളിൽ പ്രീമിയർ ലീഗ് റെക്കോർഡുമായി എവർട്ടൺ

വോൾവ്‌സിനെതിരായ മത്സരത്തിൽ എവർട്ടൺ താരം ഫിൽ ജഗ്‌ലൈക ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയിരുന്നു. ഇതോടെ നാണക്കേടിന്റെ റെക്കോർഡിൽ മുന്നിലെത്താനും എവർട്ടണായി. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ റെഡ് കാർഡ് നേടിയ ടീം എവർട്ടൺ ആണ്. ലീഗിൽ ഇതുവരെ 1001 മത്സരങ്ങൾ ആണ് എവർട്ടൺ കളിച്ചിട്ടുള്ളത്, അതിൽ 90 തവണ എവർട്ടൺ താരങ്ങൾ ചുവപ്പ് കാർഡ് കണ്ടു പുറത്തായിരുന്നു.

85 ചുവപ്പുകാർഡുകൾ കണ്ട ആഴ്‌സണൽ ആണ് രണ്ടാമതുള്ളത്. 79 ചുവപ്പ് കാർഡുകൾ നേടിയ ന്യൂകാസിൽ യുണൈറ്റഡ് മൂന്നാമതും നിൽക്കുന്നു. ബ്ലാക്ക്ബേൺ റോബേഴ്‌സ് ആണ് അടുത്ത സ്ഥാനത്തുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version