ലോകത്തെ വിലപിടിപ്പുള്ള മൂന്നാമത്തെ ഗോൾ കീപ്പറായി പിക്ഫോഡ് എവർട്ടണിലേക്ക്

- Advertisement -

ജോർദാൻ പിക്ഫോർഡിനെ മുപ്പതു മില്യൺ കൊടുത്ത് സ്വന്തമാക്കുന്നതിന്റെ വക്കിൽ എത്തിയിരിക്കുകയാണ് എവർട്ടൺ. പിക്ഫോഡിന്റെ ക്ലബായ സണ്ടർലാൻഡുമായി മുപ്പതു മില്യൺ എന്ന തുകയ്ക്ക് താരത്തെ കൈമാറ്റം ചെയ്യാൻ തീരുമാനമായതായി സ്കൈ സ്പോർട്സ് അടക്കുള്ള വാർത്താ എജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ പ്രീമിയർ ലീഗിൽ സണ്ടർലാന്റിനു വേണ്ടി മികച്ച പ്രകടനം പിക്ഫോഡ് നടത്തിയിരുന്നു എങ്കിലും സണ്ടർലാന്റ് തരംതാഴ്ത്തപ്പെടുകയായിരുന്നു. പിക്ഫോഡിനു വേണ്ടി മറ്റുചില പ്രീമിയർ ലീഗ് ക്ലബുകളും രംഗത്തുണ്ടായിരുന്നു. ഇംഗണ്ടുകാരനായ പിക്ഫോഡ് മുമ്പ് ഇംഗ്ലണ്ട് അണ്ടർ 21 ടീമിൽ കളിച്ചിട്ടുണ്ട്.

മുപ്പതു മില്യൺ എന്നത് ഒരു ഗോൾകീപ്പർക്ക് ട്രാൻസ്ഫർ മാർക്കറ്റിൽ ലഭിക്കുന്ന മികച്ച മൂന്നാമത്തെ തുകയാണ്. മുമ്പ് ബഫണും മാഞ്ചസ്റ്റർ സിറ്റി അടുത്ത് കൊണ്ടുവന്ന എഡേഴ്സണുമാണ് മുപ്പത്തു മില്യണു മുകളിൽ വിലപോയ ഗോൾകീപ്പർമാർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement