Site icon Fanport

പ്രീമിയർ ലീഗിൽ പോയിന്റ് പങ്ക് വച്ചു ക്രിസ്റ്റൽ പാലസും എവർട്ടണും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ രഹിത സമനില വഴങ്ങി ക്രിസ്റ്റൽ പാലസും എവർട്ടണും. റോയി ഹഡ്സണിനു കീഴിൽ തുടർച്ചയായ നാലാം ജയം തേടിയിറങ്ങിയ പാലസിന് പക്ഷെ സ്വന്തം മൈതാനത്ത് ജയം കാണാൻ ആയില്ല. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന എവർട്ടണിനു ഒരു പോയിന്റ് വിലപ്പെട്ടത് തന്നെയാണ്.

ആദ്യ പകുതിയിൽ എവർട്ടൺ ആണ് നല്ല അവസരങ്ങൾ ഉണ്ടാക്കിയത്. ഇയോബിയുടെ ഷോട്ട് എതിർ ഗോൾ കീപ്പർ രക്ഷിച്ചപ്പോൾ കാൽവർട്ട്-ലൂയിന്റെ ശ്രമം പുറത്ത് പോയി. 80 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു മേസൺ ഹോൾഗേറ്റ് പുറത്ത് പോയെങ്കിലും 10 പേരായി കളി തീർത്ത എവർട്ടൺ പരാജയം ഒഴിവാക്കുക ആയിരുന്നു. നിലവിൽ എവർട്ടൺ ലീഗിൽ 18 സ്ഥാനത്തും പാലസ് പന്ത്രണ്ടാം സ്ഥാനത്തും ആണ്.

Exit mobile version