Site icon Fanport

വീണ്ടും ലെസ്റ്ററിന് തിരിച്ചടി, ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ തകരുമോ

പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഏതാണ്ട് ഉറപ്പായി എന്ന് കരുതിയിരുന്ന സ്ഥലത്ത് നിന്ന് കലിടറുകയാണ് ലെസ്റ്റർ സിറ്റിക്ക്. ഇന്ന് ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ എവർട്ടൺ ആണ് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആഞ്ചലോട്ടിയുടെ ടീം ഇന്ന് വിജയിച്ചത്. ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ പിറന്ന രണ്ട് ഗോളുകളാണ് എവർട്ടണ് ജയം നൽകിയത്.

മത്സരത്തിന്റെ പത്താം മിനുട്ടിൽ റിച്ചാർലിസണാണ് എവർട്ടണ് ലീഡ് നൽകിയത്. മധ്യനിര താരം ഗോർദന്റെ അസിസ്റ്റിൽ നിന്നായിരുന്നു റിച്ചാർലിസന്റെ ഗോൾ.16ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ എവർട്ടൺ രണ്ടാം ഗോളും നേടി. സിഗർഡ്സണാണ് പെനാൾട്ടി ലക്ഷ്യത്തിൽ. എത്തിച്ചത്. രണ്ടാം പകുതിയിൽ ലെസ്റ്റർ മെച്ചപ്പെട്ട ഫുട്ബോൾ കാഴ്ചവെച്ചു എങ്കിലും പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടില്ല. ഇഹെനാചോ ആണ് ലെസ്റ്ററിന് പ്രതീക്ഷ നൽകിയ ഒരു ഗോൾ നേടിയത്.

ഈ പരാജയം ലെസ്റ്ററിന്റെ മൂന്നാം സ്ഥാനത്തിന് ഭീഷണി ആയി. ഇന്ന് ചെൽസി വിജയിച്ചാൽ ലെസ്റ്റർ നാലാം സ്ഥാത്തേക്ക് പോകും. ലെസ്റ്ററിന് 55 പോയന്റാണ്. 44 പോയന്റുള്ള എവർട്ടൺ ഇപ്പോൾ 11ആം സ്ഥാനത്താണ്.

Exit mobile version