Img 20220115 230816

നോർവിച് കരകയറുന്നു, എവർട്ടണെ തോൽപ്പിച്ചു

പ്രീമിയർ ലീഗിൽ നോർവിച് സിറ്റിക്ക് വിജയം. ഇന്ന് എവർട്ടണെ കാരോ റോഡിൽ വെച്ച് നേരിട്ട നോർവിച് സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. അവസാന കുറച്ച് ആഴ്ചയായി‌ ഡീൻ സ്മിത്തിന്റെ കീഴിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന നോർവിച് സിറ്റി ഇന്ന് മികച്ച പ്രകടനത്തിലൂടെയാണ് വിജയം നേടിയത്. 16ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു നോർവിച് ലീഡ് എടുത്തത്. മൈകിൾ കീൻ ആണ് സെൽഫ് ഗോൾ വഴങ്ങിയത്. 18ആം മിനുട്ടിൽ അദാം ഇദാഹ് ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ റിച്ചാർലിസൺ ഒരു ബൈസൈക്കിൾ കിക്ക് വഴി ആണ് എവർട്ടന്റെ ഗോൾ നേടിയത്. പക്ഷെ ആ ഗോൾ എവർട്ടന്റെ പരാജയം ഇല്ലാതാക്കിയില്ല. ഈ വിജയം നോർവിചിന്റെ മൂന്നാം വിജയം മാത്രമാണ്. 13 പോയിന്റുമായി 18ആം സ്ഥാനത്താണ് അവർ നിൽക്കുന്നത്. എവർട്ടൺ 15ആം സ്ഥാനത്താണ്.

Exit mobile version