എവർട്ടണും ലെസ്റ്റർ സിറ്റിക്കും വിജയം

പ്രീമിയർ ലീഗിൽ വിജയം കണ്ട് എവർട്ടൺ, ലെസ്റ്റർ സിറ്റി, സ്റ്റോക് സിറ്റി ടീമുകൾ.

എവർട്ടൺ ഹോം ഗ്രൗണ്ട് ആയ ഗൂഡിസൻ പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഹഡേഴ്‌സ് ഫീല്ഡിനെ തോൽപ്പിച്ചത്. എവർട്ടന്റെ മാനേജരായി “ബിഗ് സാം” അരങ്ങേറിയ മത്സരത്തിൽ സിഗ്ഡ്സന്റേയും കാൽവേർട് ലെവിന്റെയും ഗോളുകൾ ആണ് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റൂണി ഒരു അസിസ്റ്റും സ്വന്തമാക്കി. വിജയത്തോടെ എവർട്ടൺ പത്താം സ്ഥാനത്ത് എത്തി.

മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ബേൺലിയെ തോൽപ്പിച്ചു. ആറാം മിനിറ്റിൽ ഗ്രേ നേടിയ ഗോളിലൂടെയാണ് ലെസ്റ്റർ സിറ്റി ബേൺലിയെ മറികടന്നത്. വിജയത്തോടെ ലെസ്റ്റർ 9ആം സ്ഥാനത്ത് എത്തി.

മറ്റു മത്സരങ്ങളിൽ സ്റ്റോക്ക് സിറ്റി സ്വാൻസിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോല്പിച്ചപ്പോൾ വെസ്റ്റ് ബ്രോം ക്രിസ്റ്റൽ പാലസ് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial