Site icon Fanport

എവർട്ടണെ സമനിലയിൽ കുടുക്കി ക്രിസ്റ്റൽ പാലസ്

മാഞ്ചസ്റ്റർ യുണൈറ്റഡിനെ കെട്ടുകെട്ടിച്ച പ്രകടനം ക്രിസ്റ്റൽ പാലസിനെതിരെ ആവർത്തിക്കാനാവാതെ എവർട്ടൺ. പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസ് എവർട്ടണെ ഗോൾ രഹിത സമനിലയിൽ കുടുക്കുകയായിരുന്നു. ഇന്നത്തെ സമനിലയോടെ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള എവർട്ടണിന്റെ പ്രതീക്ഷക്ക് മങ്ങലേറ്റു.

മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ജയത്തിന് ആവശ്യമായ ഗോൾ നേടാൻ കഴിയാതെ പോയതാണ് എവർട്ടണ് തിരിച്ചടിയായത്. രണ്ടു തവണ എവർട്ടൺ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും അവർക്ക് തിരിച്ചടിയായി. ക്രിസ്റ്റൽ പാലസ് ആവട്ടെ മികച്ച പ്രതിരോധം തീർത്ത് എവർട്ടൺ ആക്രമണങ്ങളുടെ മുനയൊടിക്കുകയും ചെയ്തു. ക്രിസ്റ്റൽ പാലസ് ഗോൾ കീപ്പർ വിസെന്റെ ഗുയിറ്റയുടെ മികച്ച പ്രകടനവും അവർക്ക് തുണയായി.

Exit mobile version