എവർട്ടണെ ഒരൊറ്റ ഹെഡറിൽ വീഴ്ത്തി വെസ്റ്റ് ഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോയ്സിന്റെ വെസ്റ്റ് ഹാമിന് മറ്റൊരു മികച്ച വിജയം കൂടെ. ഇന്ന് മേഴ്സിസൈഡിൽ നടന്ന മത്സരത്തിൽ എവർട്ടണെ ആണ് വെസ്റ്റ് ഹാം പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. കളിയിൽ സന്ദർശക ടീം തന്നെ ആയിരുന്നു മികച്ചു നിന്നത്. മികച്ച അവസരങ്ങൾ സൃഷ്ടിച്ച വെസ്റ്റ് ഹാം രണ്ടാം പകുതിയിൽ ഒരു കോർണറിൽ നിന്നാണ് വിജയ ഗോൾ നേടിയത്. 74ആം മിനുട്ടിൽ ബോവൻ എടുത്ത കോർണർ ഒഗ്ബൊണ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.

ഈ വിജയത്തോടെ വെസ്റ്റ് ഹാം 14 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി. എവർട്ടണും 14 പോയിന്റാണ് ഉള്ളത്. അവർ ഏഴാം സ്ഥാനത്താണ്.