Site icon Fanport

എവർട്ടണെതിരെ തകർപ്പൻ വിജയത്തോടെ ബ്രൈറ്റൺ തുടങ്ങി

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മികച്ച വിജയവുമായി ബ്രൈറ്റൺ. ഇന്ന് എവേ ഗ്രൗണ്ടിൽ ഗുഡിസൺ പാർക്കിൽ വച്ച് എവർട്ടണെ നേരിട്ട ബ്രൈറ്റൺ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ബ്രൈറ്റന്റെ പുതിയ യുവ പരിശീലകൻ ഫാബിയൻ ഹസ്ലറിന്റെ ആദ്യ മത്സരം ആയിരുന്നു ഇത്.

ബ്രൈറ്റൺ 24 08 17 21 26 32 519

തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ ഇന്ന് ബ്രൈറ്റ് ബ്രൈറ്റണായി. അറ്റാക്കിൽ മാത്രമല്ല ഡിഫൻസിലും പക്വതയാർന്ന ഫുട്ബോളാണ് ഇന്ന് അവർ കാഴ്ചവച്ചത്. 26ആം മിനിറ്റിൽ ജാപ്പനീസ് താരം മിറ്റോമയിലൂടെ ബ്രൈറ്റൺ തങ്ങളുടെ ലീഡ് ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാനി വെൽബക്ക് തന്റെ ഇടം കാലൻ ഫിനിഷിലൂടെ ബ്രൈറ്റന്റെ ലീഡ് രണ്ടാക്കി ഉയർത്തി.

66ആം മിനിറ്റിൽ മിറ്റോമയെ ഫയ്ല് ചെയ്തതിന് ആഷ്ലൊ യംഗ് ചുവപ്പ് കാർഡ് കണ്ടതോടെ എവർട്ടൺ 10 പേരായി ചുരുങ്ങി. ഇതോടെ എവർട്ടന്റെ പോരാട്ടം അവസാനിച്ചു. അവസാനം അഡിഗ്ര കൂടെ ഗോൾ അടിച്ചതോടെ ബ്രൈറ്റൺ വിജയം പൂർത്തിയായി.

Exit mobile version