എവർട്ടൺ പ്രതിരോധത്തെ തല്ലിതകർത്ത് ബൗൺമൗത്ത്‌

- Advertisement -

എവർട്ടൺ പ്രതിരോധത്തെ നിലംപരിശാക്കുന്ന പ്രകടനം നടത്തിയ ബൗൺമൗത്തിന് ഉജ്ജ്വല ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബൗൺമൗത്ത്‌ ജയം. ഇരട്ട ഗോളുകൾ നേടിയ കാലം വിൽസണിന്റെ പ്രകടനമാണ് ബൗൺമൗത്ത്‌ ജയം അനായാസമാക്കിയത്. പ്രതിരോധത്തിൽ എവർട്ടൺ വരുത്തിയ പിഴവുകളാണ് അവർക്ക് തിരിച്ചടിയായത്.

ആദ്യ പകുതിയിൽ വിൽസണിലൂടെ ബൗൺമൗത്ത്‌ ആണ് ആദ്യം ലീഡ് നേടിയത്. എന്നാൽ എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ കാൽവർട്ട് ലെവിനിലൂടെ എവർട്ടൺ സമനില പിടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ഫ്രേസറും വിൽസണിന്റെ രണ്ടാമത്തെ ഗോളും എവർട്ടൺ പ്രതിരോധത്തിന്റെ കഥ കഴിക്കുകയായിരുന്നു.

ജയത്തോടെ ബൗൺമൗത്ത്‌ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് എവർട്ടൺ.

Advertisement