
പതിനൊന്ന് മാസത്തിനു ശേഷം മടങ്ങിയെത്തിയിരിക്കുകയാണ് എവർടൺ വിംങര്‍ യാനിക് ബോലാസി. ഇരുപത്തിയെട്ടുകാരനായ ബോലാസി 2016 ഡിസംബര്‍ 4ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ കളിയിൽ കാലിന്റെ ലിഗമെന്റിന് പരിക്കേറ്റു പുറത്തുപോയിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടു തവണ കാലിനു ശസ്ത്രക്രിയ നടത്തി പതിനൊന്നു മാസത്തെ വിശ്രമത്തിനു ശേഷമാണ് ബോലാസിയുടെ തിരിച്ചു വരവ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എവര്‍ട്ടന്റെ അണ്ടര്‍ 23 ടീമിനൊപ്പം പരിശീലിക്കുന്ന ബോലാസി ഇന്നലെയാണ് എവര്‍ട്ടന്റെ സീനിയര്‍ ടീമിനൊപ്പം മടങ്ങിയെത്തിയത്. എവര്‍ട്ടണുവേണ്ടി 15 മത്സരങ്ങള്‍ കളിച്ച ബോലാസി ഒരു ഗോളും നേടി. കഴിഞ്ഞ സമ്മര്‍ സീസണില്‍ ക്രിസിറ്റിയല് പാലസില്‍ നിന്ന് 20 മില്യൺ യൂറോക്കാണ് താരത്തെ ക്ലബ് സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ വരവ് ടീമിലും കാണികളിലും ഏറെ സന്തോഷമുണ്ടാക്കുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial