റൂണി നയിച്ചു, എവർട്ടന് ജയം

- Advertisement -

ബിഗ് സാമിന്‌ കീഴിലെ എവർട്ടന്റെ തിരിച്ചു വരവ് തുടരുന്നു. ഇത്തവണ സ്വന്തം മൈതാനമായ ഗൂഡിസൻ പാർക്കിൽ സ്വാൻസിയെ 3-1 ന് തോൽപിച്ചാണ് റൂണിയും സംഘവും പോയിന്റ് ടേബിളിൽ ആദ്യ പത്തിലേക്ക് കടന്നത്. ജയത്തോടെ 25 പോയിന്റുമായി എവർട്ടൻ ഒൻപതാം സ്ഥാനത്താണ്‌. സ്വാൻസി വെറും 12 പോയിന്റുമായി അവസാന സ്ഥാനത്താണ്‌.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സ്വാൻസിക്ക് തിരിച്ചടി നേരിട്ടു. മികച്ച ഫോമിലുള്ള ബോണി പരിക്കേറ്റ് പിന്മാറി പകരം റ്റാമി അബ്രാമിനു ഇറങ്ങേണ്ടി വന്നു. സ്വാൻസിയാണ് ആദ്യ ഗോൾ നേടിയത്. ലിറോയ് ഫെർ ആണ് സന്ദർശകരുടെ ഗോൾ നേടിയത്‌. ബോക്സിൽ ലെനനെ വീഴ്ത്തിയതിന് എവർട്ടന് ലഭിച്ച പെനാൽറ്റി എടുത്തത് റൂണി. റൂണിയുടെ കിക്ക് ഫാബിയാൻസ്കി തടുത്തെങ്കിലും മികച്ച ഫോളോ അപ്പിൽ കാൽവർട്ട് ലെവിൻ ഗോളാക്കി എവർട്ടനായി സമനില പിടിച്ചു. 64 ആം മിനുട്ടിലാണ് എവർട്ടന്റെ രണ്ടാം ഗോൾ നേടിയത്. ഇത്തവണ റൂണി നൽകിയ പാസ്സ് ബോക്സിന് പുറത്ത് നിന്ന് സിഗേഴ്‌സൻ ഗോളാക്കി. മുൻ സ്വാൻസി താരം പക്ഷെ തന്റെ പഴയ ടീമിനെതിരെ ഗോൾ ആഘോഷിക്കാൻ നിന്നില്ല. 73 ആം മിനുട്ടിൽ കെന്നിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റൂണി ഇത്തവണ പിഴവില്ലാത്ത ഗോളാക്കിയപ്പോൾ എവർട്ടൻ ജയം ഉറപ്പിച്ചു. റിപ്ലെകളിൽ ഫൗൾ ബോക്സിന് പുറത്തായിരുന്നു എന്ന് കാണിച്ചെങ്കികും പോൾ കളെമെന്റിന്റെ ടീമിന് അവിടെയും ഭാഗ്യം തുണച്ചില്ല.
അവസാനത്തെ 6 മത്സരങ്ങളിൽ എവർട്ടൻ നേടുന്ന അഞ്ചാം ജയമാണ് ഇന്നത്തേത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement