റൂണി പെനാൽറ്റി നഷ്ടപ്പെടുത്തിയിട്ടും എവർട്ടണ് ജയം

- Advertisement -

വെയ്ൻ റൂണി പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ ബ്രൈറ്റനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് എവർട്ടൺ പരാജയപ്പെടുത്തി. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത് എത്താനും എവർട്ടണായി.

ആദ്യ പകുതി മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയ എവർട്ടണ് പക്ഷ ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താനായില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് എവർട്ടണിന്റെ രണ്ടു ഗോളുകളും പിറന്നത്. ബോലാസിയുടെ ക്രോസിൽ നിന്ന് സെൽഫ് ഗോൾ വഴങ്ങി ബോങ് ആണ് എവർട്ടണിന്റെ അക്കൗണ്ട് തുറന്നത്.

അധികം വൈകാതെ ടോസണിലൂടെ രണ്ടാമത്തെ ഗോളും നേടി എവർട്ടൺ മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ബെയ്ൻസിനെ ഫൗൾ ചെയ്തതിനു റഫറി ബ്രൈറ്റൻ താരം ആന്റണി നോക്കാർട്ട്  ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് അവസാന 10 മിനിറ്റ് 10 പേരുമായാണ് ബ്രൈറ്റൻ കളിച്ചത്.

തുടർന്നാണ് എവർട്ടണ് അനുകൂലമായി ലഭിച്ച പെനാൽറ്റി വെയ്ൻ റൂണി നഷ്ടപ്പെടുത്തിയത്. ഇതോടെ സീസണിൽ 3 പെനാൽറ്റികളാണ് റൂണി നഷ്ടപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement