Site icon Fanport

വില്ലാ പാർക്കിൽ എവർട്ടണ് വീണു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ എവർട്ടണ് ആദ്യ പരാജയം. ഇന്ന് ആസ്റ്റൺ വില്ലയെ നേരിടാൻ വില്ല പാർക്കിൽ എത്തിയ എവർട്ടൺ വലിയ പരാജയം ഏറ്റുവാങ്ങിയാണ് അവിടെ നിന്ന് മടങ്ങുന്നത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ആസ്റ്റൺ വില്ലയുടെ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 9 മിനുട്ടുകൾക്ക് ഇടയിലാണ് ആസ്റ്റൺ വില്ല മൂന്ന് ഗോളുകൾ നേടിയത്.

66ആം മിനുട്ടിൽ മാറ്റി കാഷ് ആണ് വില്ലക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. ഡഗ്ലസ് ലൂയിസിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. 69ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ആസ്റ്റൺ വില്ലയ്ക്ക് ലീഡ് ഇരട്ടിയാക്കി കൊടുത്തു. ലുകസ് ഡിനെയുടെ ഹെഡർ ആണ് സ്വന്തം വലയിൽ തന്നെ എത്തിയത്. ലിയോൺ ബൈലിയുടെ ഇടം കാലൻ സ്ട്രൈക്കാണ് വില്ലക്ക് മൂന്നാം ഗോൾ നൽകിയത്. ആസ്റ്റൺ വില്ലയുടെ ലീഗിലെ രണ്ടാം വിജയം മാത്രമാണിത്.

Exit mobile version