Site icon Fanport

എവർട്ടണെ തകർത്ത് കൊണ്ട് ആസ്റ്റൺ വില്ല വിജയ വഴിയിൽ

ലീഗിലെ ആദ്യ മത്സരത്തിൽ ന്യൂകാസിലിനോട് വലിയ പരാജയം ഏറ്റുവാങ്ങിയ ആസ്റ്റൺ വില്ല വലിയ വിജയത്തോടെ ഫോമിലേക്ക് തിരികെവന്നു. എവർട്ടണെ വില്ല പാർക്കിൽ വെച്ച് നേരിട്ട ആസ്റ്റൺ വില്ല മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. എവർട്ടണ് മേൽ പൂർണ്ണ ആധിപത്യം പുലർത്താൻ ആസ്റ്റൺ വില്ലക്ക് ഇന്നായി. ആദ്യ മത്സരത്തിലും എവർട്ടൺ പരാജയപ്പെട്ടിരുഞ്ഞ്.

ആസ്റ്റൺ വില്ല 23 08 20 20 40 02 387

ഇന്ന് മത്സരത്തിന്റെ 18ആം മിനുട്ടിൽ ജോൺ മഗിന്നിലൂടെ ആസ്റ്റൺ വില്ല ലീഡ് എടുത്തു. 24ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ വില്ല ലീഡ് ഇരട്ടിയാക്കി. ഡഗ്ലസ് ലൂയിസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ ലിയോൺ ബെയ്ലിയിലൂടെ വില്ല മൂന്നാം ഗോളും നേടി കളി എവർട്ടണിൽ നിന്ന് ദൂരെയാക്കി. 75ആം മിനുട്ടിൽ യുവതാരം ജോൺ ഡുറനും വില്ലക്കായി ഗോൾ നേടി. ഇതോടെ അവരുടെ വിജയം പൂർത്തിയായി. രണ്ട് പരാജയങ്ങളുമായി എവർട്ടൺ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഉള്ളത്.

Exit mobile version