
എവർട്ടന്റെ പുതിയ ഫുട്ബാൾ ഡയറക്ടറായി മാർസെൽ ബ്രാൻഡ്സിനെ നിയമിച്ചു. പിഎസ്വി ഐന്തോവന്റെ മുൻ സ്പോർട്ടിങ് ഡയറക്ടർ ആയിരുന്നു മാർസെൽ. 2016 ജൂലൈയിൽ ഗൂഡിസൺ പാർക്കിൽ സ്ഥാനമേറ്റ സ്റ്റീവ് വാൽഷ് സ്ഥാനമൊഴിഞ്ഞതോടെയാണ് മർസെലിനെ ഡയറക്ടറായി നിയമിച്ചത്. മാർസെലിന്റെ കൂടെയാണ് പിഎസ്വി ഇപ്രാവശ്യം ഡച് ലീഗ് ഉയർത്തിയത്.
അതെ സമയം എവർട്ടൻ മാനേജർ സ്ഥാനം ഒഴിഞ്ഞ ബിഗ്സാമിന് പകരമായി ആരായിരിക്കും സ്ഥാനമേൽക്കുക എന്നത് അനിശ്ചിതമായി തുടരുകയാണ്. മുൻ വാറ്റ്ഫോഡ് മാനേജർ മാർകോ സിൽവ മാനേജരായി ചുമതലയേൽക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial