മാജിക്ക് റോഡ്രിഗസ്!! എവർട്ടൺ പറപറക്കുന്നു!!

20201003 212054
- Advertisement -

എവർട്ടണെയും റോഡ്രിഗസിനെയും തടയാൻ പ്രീമിയർ ലീഗിൽ ആരുമില്ല. ഒരു വൻ വിജയം കൂടെ ഇന്ന് ആഞ്ചലോട്ടിയുടെ ടീം കുറിച്ചു. ബ്രൈറ്റണെ നേരിട്ട എവർട്ടൺ ഇന്ന് രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. വിജയത്തിൽ താരമായത് കൊളംബിയൻ താരം ഹാമസ് റോഡ്രിഗസാണ്. റയൽ മാഡ്രിഡ് വിട്ടതു മുതൽ ഗംഭീര ഫോമിലാണ് റോഡ്രിഗസ് കളിക്കുന്നത്.

ഇന്ന് രണ്ട് ഗോളുകളും ഒരു അസിസ്റ്റും ഹാമസിന്റെ ബൂട്ടിൽ നിന്ന് പിറന്നു. മത്സര മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് എടുക്കാൻ എവർട്ടണ് ഇന്നായി. 16ആം മിനുട്ടിൽ കാൾവർട്ട് ലൂയിന്റെ വക ആയിരുന്നു ആദ്യ ഗോൾ. മിന്നുന്ന ഫോമിലുള്ള കാൾവർട്ട് ലൂയിന്റെ ലീഗിലെ ആറാം ഗോളാണിത്. 41ആം മിനുട്ടിൽ മൊപായിലൂടെ ബ്രൈറ്റൺ സമനില പിടിച്ചെങ്കിലും അധികം വേണ്ടി വന്നില്ല എവർട്ടണ് ലീഡ് തിരിച്ച് കിട്ടാൻ.

45ആം മിനുട്ടിൽ ഒരു കൊളംബിയൻ കൂട്ടുകെട്ടിലൂടെ എവർട്ടൺ രണ്ടാം ഗോൾ നേടി. ഹാമസ് റോഡ്രിഗസിന്റെ ബോളിൽ നിന്ന് യെറി മിനയുടെ ഗോൾ. രണ്ടാം പകുതിയിൽ ആയിരുന്നു റോഡ്രിഗസിന്റെ രണ്ട് ഗോളുകളും വന്നത്. 52ആം മിനുട്ടിൽ 77ആം മിനുട്ടിലും റോഡ്രിഡ്രിഗസ് ഗോൾ നേടി. ലീഗിൽ ഇതുവരെ മൂന്ന് ഗോൾ നേടാനും രണ്ട് ഗോൾ ഒരുക്കാനും റോഡ്രിഗസിനായി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ മാത്രമാണ് ബ്രൈറ്റന്റെ രണ്ടാം ഗോൾ വന്നത്. ഇന്നത്തെ വിജയത്തോടെ നാലിൽ നാലു വിജയവുമായി എവർട്ടൺ ലീഗിൽ ഒന്നാമത് തന്നെ തുടരുകയാണ്. സീസണിൽ ഇതുവരെ കളിച്ച ഏഴു മത്സരങ്ങളും എവർട്ടൺ വിജയിച്ചു.

Advertisement