വൈകി എത്തിയ ഗോളുകളിൽ എവർട്ടന് ജയം

- Advertisement -

മാർക്കോസ് സിൽവയുടെ സൂപ്പർ സബ്ബുകൾ എവർട്ടനെ രക്ഷിച്ചു. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ മറികടന്നത്. ഗോൾ രഹിത സമനിലയിലേക്ക് നീങ്ങിയ മത്സരത്തെ അവസാന മിനുറ്റുകളിൽ നേടിയ ഗോളുകൾക്കാണ് ടോഫീസ് സ്വന്തമാക്കിയത്. ജയത്തോടെ ലീഗിൽ എട്ടാം സ്ഥാനത്താണ് എവർട്ടൻ.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി സംഭവ ബഹുലമായിരുന്നു. 60 ആം മിനുട്ടിൽ റഫറി പാലസിന് പെനാൽറ്റി വിധിച്ചെങ്കിലും മിലിക്കോവിച്ചിന്റെ കിക്ക് പിക്ഫോഡ് തടുത്തിട്ടു. പിന്നീട് സെങ്ക് ടോസൂൻ, കൾവർട്ട് ലെവിൻ, ലുക്മാൻ എന്നിവരെ സിൽവ കാലത്തിൽ ഇറക്കിയത്തിന് ഫലം ഉണ്ടായി. 87 ആം മിനുട്ടിൽ ലുക്മാന്റെ പസിൽ ലെവിനും, 89 ആം മിനുട്ടിൽ ടോസൂനും ഗോളുകൾ നേടി എവർട്ടന്റെ ജയം ഉറപ്പാക്കി.

Advertisement