ആൻഫീൽഡിനെ വെല്ലുന്ന പുത്തൻ സ്റ്റേഡിയം പണിയാനൊരുങ്ങി എവർട്ടൻ

മേഴ്സിസൈഡിലെ വൻ ശക്തിയാകാനൊരുങ്ങി എവർട്ടൻ. നിലവിലെ തങ്ങളുടെ സ്റ്റേഡിയമായ ഗൂഡിസൻ പാർക്കിൽ നിന്ന് മാറി പുതിയ സ്റ്റേഡിയം പണിയാൻ എവർട്ടൻ തീരുമാനിച്ചു. 500 മില്യൺ പൗണ്ട് ചിലവ് പ്രതീക്ഷിക്കപ്പെടുന്ന വാട്ടർ ഫ്രണ്ട് സ്റ്റേഡിയത്തിന്റെ രൂപകൽപന അവർ പുറത്ത് വിട്ടു.

2023-2024 സീസണിൽ പുതിയ സ്റേഡിയത്തിലേക്ക് മാറാനാകും എന്നാണ് എവർട്ടൻ പ്രതീക്ഷിക്കുന്നത്. 2020 ൽ സ്റ്റേഡിയത്തിന്റെ പണി ആരംഭിച്ചേക്കും. 13000 പേർക്ക് ഇരിക്കാവുന്ന സൗത്ത് സ്റ്റാൻഡ് ആണ് പുതിയ സ്റ്റേഡിയത്തിന്റെ പ്രധാന പ്രത്യേകത. ക്ലബ്ബ് 127 വർഷങ്ങൾ കളിച്ച ചരിത്ര പ്രസിദ്ധമായ നിലവിലെ മൈതാനമായ ഗൂഡിസൻ പാർക്ക് അതേ പടി നിലനിർത്തും എന്നും ക്ലബ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീമിയർ ലീഗ് വമ്പന്മാരുടെ നിരയിലേക്ക് വളർന്ന് എത്തുക എന്നതും പുതിയ സ്റ്റേഡിയം കൊണ്ട് എവർട്ടൻ പ്രതീക്ഷിക്കുന്ന ഒന്നാണ്. 52000 പേർക്ക് സ്റ്റേഡിയത്തിൽ ഒരേ സമയം കളി കാണാനാകും.

Exit mobile version