വെസ്റ്റ് ബ്രോമിന് ജീവനായി എവർട്ടന്റെ അവസാന മിനിട്ടിലെ ഗോൾ

- Advertisement -

മത്സരത്തിലെ അവസാന കിക്കിൽ ഗോൾ വഴങ്ങി സൗത്താംപ്ടൻ വെസ്റ്റ് ബ്രോമിന് പ്രീമിയർ ലീഗിൽ തുടരാൻ തൽകാലത്തേക്കെങ്കിലും അവസരം നൽകി. എവർട്ടന് എതിരെ 95 മിനുട്ട് മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങിയ സൗത്താംപ്ടൻ വിലപ്പെട്ട 2 പോയിന്റ് നഷ്ടപ്പെടുത്തി. ഇതോടെ ലീഗിൽ റെലഗേഷൻ പോരാട്ടങ്ങൾ കനക്കും എന്ന് ഉറപ്പായി.

രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ നഥൻ റെഡ്മണ്ട് 56 ആം മിനുട്ടിൽ നേടിയ ഗോളാണ് സൗതാംപ്ടനെ മുന്നിൽ എത്തിച്ചത്. പക്ഷെ 85 ആം മിനുട്ടിൽ സൗതാംപ്ടൻ ഡിഫൻഡർ യോഷിദ ചുവപ്പ് കാർഡ്‌ കണ്ട് മടങ്ങിയതോടെ എവർട്ടന് സാധ്യതകൾ തെളിഞ്ഞു. പക്ഷെ നാല് മിനുട്ട് മാത്രം അനുവദിച്ച ഇഞ്ചുറി ടൈം 2 മിനുട്ട് കഴിഞ്ഞും റഫറി വിസിൽ വിളിക്കാതായതോടെ എവർട്ടന്റെ സമനില ഗോൾ പിറന്നു. ടോം ഡേവിസാണ്‌ഗോൾ നേടിയത്.

നിലവിൽ സൗത്താംപ്ടനും സ്വാൻസിയും 33 പോയിന്റ് വീതം നേടി തുല്യരാണെങ്കിലും ഗോൾ വ്യത്യാസത്തിൽ സൗതാംപ്ടൻ 17 ആം സ്ഥാനത്താണ്. 31 പോയിന്റ് ഉള്ള വെസ്റ്റ് ബ്രോമിന് ഇനി ലീഗിൽ തുടരാൻ സൗതാംപ്ടൻ, സ്വാൻസി ടീമുകളുടെ ശേഷിക്കുന്ന ഫലങ്ങൾ കാത്തിരിക്കണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement