Picsart 24 07 12 20 04 09 940

ജോണി എവാൻസ് ഒരു സീസൺ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ

ജോണി എവാൻസ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഒരു സീസൺ കൂടെ തുടരും. വെറ്ററൻ സെന്റർബാക്കിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചു. ഇതിൽ ഔദ്യോഗിക പ്രഖ്യാപനവും വന്നു. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു എവാൻസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയത്‌. ബാക്കപ്പ് സെന്റർ ബാക്കായാണ് താരം യുണൈറ്റഡിൽ കളിക്കുന്നത്‌.

പ്രീമിയർ ലീഗിലെ കഴിഞ്ഞ സീസണിൽ 21 മത്സരങ്ങളോളം എവാൻസ് യുണൈറ്റഡിനായി കളിച്ചു. 36കാരന് കരാർ നീട്ടി നൽകുന്നതിൽ യുണൈറ്റഡ് ആരാധകരുടെ പ്രതികരണം സമ്മിശ്രമാണ്.

ഒരു സീസൺ മുമ്പ് ലെസ്റ്റർ സിറ്റി റിലഗേറ്റ് ആയപ്പോൾ ആണ് ക്ലബ് വിട്ട് യുണൈറ്റഡിലേക്ക് വന്നത്. സർ അലക്സ് ഫെർഗൂസന്റെ കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ 198 മത്സരങ്ങൾ എവാൻസ് കളിച്ചിട്ടുണ്ട്. മൂന്ന് ലീഗ് കിരീടങ്ങളും കൂടാതെ ഒരു ക്ലബ് ലോകകപ്പും രണ്ട് ലീഗ് കപ്പും മൂന്ന് കമ്മ്യൂണിറ്റി ഷീൽഡും എവാൻസ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നേടിയിട്ടുണ്ട്.

Exit mobile version