Site icon Fanport

ജോണി എവാൻസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിര കരാറിൽ സൈൻ ചെയ്യാൻ സാധ്യത

പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം താൽക്കാലികമായി ചേർന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ജോണി എവാൻസ് ക്ലബിൽ സ്ഥിര കരാർ ഒപ്പുവെച്ചേക്കും. എവാൻസുമായി ചർച്ചകൾ നടക്കുകയാണ് എന്ന് ടെൻ ഹാഗ് ഇന്നലെ പറഞ്ഞു. യുണൈറ്റഡ് എവാൻസിന് ഒരു വർഷത്തെ കരാർ നൽകാൻ സാധ്യതയുണ്ട്. 35കാരൻ പ്രീസീസണിൽ യുണൈറ്റഡിനായി മത്സരങ്ങൾ കളിച്ചിരുന്നു.

മാഞ്ചസ്റ്റർ 23 08 19 11 00 09 736

ലെസ്റ്റർ സിറ്റിയുടെ താരമായ എവാൻസ് ക്ലബ് റിലഗേറ്റഡ് ആയതിനാൽ ലെസ്റ്റർ വിടുകയായിരുന്നു. ഇപ്പോൾ കരാർ ഇല്ലെങ്കിലും എവാൻസ് യുണൈറ്റഡ് ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. 34കാരനായ താരം 2018 മുതൽ ലെസ്റ്റർ സിറ്റിയിൽ ആയിരുന്നു. അതിനു മുമ്പ് വെസ്റ്റ് ബ്രോമിൽ ആയിരുന്നു.

സർ അലക്സ് ഫെർഗൂസന്റെ കാലത്ത് യുണൈറ്റഡ് ഡിഫൻസിൽ 198 മത്സരങ്ങൾ എവാൻസ് കളിച്ചിട്ടുണ്ട്. മൂന്ന് ലീഗ് കിരീടങ്ങളും കൂടാതെ ഒരു ക്ലബ് ലോകകപ്പും രണ്ട് ലീഗ് കപ്പും മൂന്ന് കമ്മ്യൂണിറ്റി ഷീൽഡും എവാൻസ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നേടിയിട്ടുണ്ട്.

Exit mobile version